ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി!!! സ്റ്റൈലിഷ് ലുക്കിൽ അഹാന

ബ്ലാക് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി നടി അഹാന കൃഷ്ണ. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്  നെറ്റ് ഫാബ്രിക്കിലുള്ള ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ് വിത്ത് ലോങ് സ്ലീവാണ് താരം ഫോട്ടോഷോട്ടും ധരിച്ചിരിക്കുന്നത്. ‍ലോങ് സ്ലിറ്റുള്ള സ്കര്‍ട്ടാണ് മനോഹരമായ വേഷത്തിന് പെയര്‍ ചെയ്തിരിക്കുന്നത്. ഫ്ലോറല്‍ ഡിസൈനിലുള്ള ഡോള്‍ഡന്‍ അരഞ്ഞാണമാണ് ഏറ്റവും ഹൈലൈറ്റ് ആയി തോന്നിയത്. സിമ്പിൾ ആയിട്ടുള്ള ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.  വേവി ഹെയറിലും സെമി സ്മോക്കി മേക്കപ്പിലും താരത്തെ കാണാൻ അതീവ സുന്ദരിയാണെന്ന് ആരാധക കമന്റുകളിലൂടെ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അഹാന കൃഷ്ണ ഇതിനുമുമ്പും ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട് ചിത്രങ്ങളും വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. യൂട്യൂബ് ചാനലിലും താരം വളരെയധികം സജീവമാണ്. താരത്തിന്റെ ഓരോ വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ട് ഇടം പിടിക്കാറുണ്ട്.

ഞാൻ സ്റ്റീൽ ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു.

Scroll to Top