താങ്കൾ സാധാരണ ജനങ്ങളുടെ നടനാണ് സാധാരണക്കാരിൽ താങ്കൾക്കുള്ള എണ്ണിയാൽ തീരാത്ത കഥകളുണ്ട് താങ്കൾ അവരോടാണ് കൂടുതൽ അടുക്കേണ്ടത്.

മികച്ച രീതിയിൽ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടനാണ് ആസിഫ് എന്നാൽ മലയാള സിനിമ വേണ്ടവിധത്തിൽ ഈ നടനെ ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ജിസ് ജോയ് ഒരുക്കിയ പുതിയ ചിത്രത്തിലൂടെ വീണ്ടും ആസിഫ് അലി ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഈ തിരിച്ചുവരവ് വലിയ ആഘോഷമാക്കി തന്നെ പ്രേക്ഷകർ കൊണ്ടാടുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ആസിഫ് അലിയെ കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

എന്താണീ തിരിച്ചു വരവ് തിരിച്ചുവരവ് എന്ന് പറയുന്നതെന്ന് മനുസിലാവുന്നില്ല. തൻ്റെ കരിയർ ആരംഭത്തിലുള്ള ആസിഫ് അലിയേ അല്ല നടൻ എന്ന രീതിയിൽ തൻ്റെ അഭിനയ യാത്രയിൽ ആസിഫ് അലി എന്ന നടൻ പുരോഗമിച്ചിട്ടുള്ളത് അത്രയേറെ പുരഗതിയോടെയാണ്. തൻ്റെ കണ്ണുകളാണ് പ്രേക്ഷക മനസ്സിലേക്കുള്ള പാലം എന്ന് കഴിഞ്ഞ പല ചിത്രങ്ങളിലൂടെയും തെളിയിച്ചിട്ടുള്ള നടൻ തന്നെയാണ് ആസിഫ് അലി. പിന്നെ ആരാണീ തിരിച്ചു വരവെന്ന് പറയുന്നതെന്ന് പറഞ്ഞു കേട്ടാൽ അരവിന്ദ് സ്വാമി പന്ത്രണ്ട് കൊല്ലം മാറി നിന്ന് തിരിച്ചു വന്ന പോലെയൊക്കെയാണ്. അയാളുടെ കഠിനാധ്വാനവും പ്രയത്നവുമൊക്കെ കാണാതെ പോവുന്നത് നമ്മളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മറ്റൊരു ഭാഷയിലായിരുന്നെങ്കിൽ അയാളെ തേടിവരുന്ന കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതായിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. കഴിഞ്ഞ ദിവസം കണ്ടൊരു കമൻ്റ് ഇതുമായി ചേർത്തുവായിക്കുമ്പോൾ കമൻ്റ് ഇങ്ങനെയായിരുന്നു. ഹിന്ദി സിനിമകളൾ വർഗീയത വിതറാൻ പണം എറിഞ്ഞെടുക്കുന്ന നിർബന്ദ്ധിത പടങ്ങൾക്കിടയിൽ അവിടെ ഇൻഡ്യയുടെ യഥാർത്ഥ രാഷ്ടീയം ചർച്ച ചെയ്യുന്ന സിനിമകൾ ചവറുകൾക്കിടയിലെ മാണിക്യം എന്നതിന്. തിയറ്ററുകളിൽ പരാജയം എന്ന രീതിയിൽ വന്നതായിരുന്നു കമൻ്റ് തിയറ്ററിൽ പരാജയപ്പെടുക എന്നാൽ ഒരു സിനിമയുടെ മരണം എന്നല്ല അർത്ഥം എന്ന വലിയൊരു സത്യം മനുസിലാക്കേണ്ടതുണ്ട്.

ആളും ആരവും കൂട്ടി വന്നൊരു ഓളം ഉണ്ടാക്കി വന്ന് ചത്തു പോക്കലല്ല സിനിമ എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്. അതിലെ രാഷ്ട്രീയം മരിക്കുന്നില്ല അതുപോല തന്നെയാണ് ആസിഫ് അലി എന്ന നടൻ തൻ്റെ കരിയർ മലയാള സിനിമയിൽ ഉണ്ടാക്കി എടുത്തിട്ടുള്ളത്. താങ്കൾ സാധാരണ ജനങ്ങളുടെ നടനാണ് സാധാരണക്കാരിൽ താങ്കൾക്കുള്ള എണ്ണിയാൽ തീരാത്ത കഥകളുണ്ട് താങ്കൾ അവരോടാണ് കൂടുതൽ അടുക്കേണ്ടത്. താങ്കളുടെ അധ്വാനം ഇവിടത്തെ യാഥാർത്ഥ സിനിമാ സ്നേഹികൾ കാണുന്നുണ്ട് അവരിൽ നിന്നും താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി കഥകൾ കേൾക്കൂ തടയപ്പെടുന്നവരെയും തഴപ്പെടുന്നവരുടെയും ചൂഷണം ചെയ്യപ്പെട്ടവരുടെയും കഥകൾ സിനിമയാക്കൂ. ആശംസകൾ മലായാളികളുടെ സ്വന്തം ആസിഫ് അലിക്ക് .

Scroll to Top