സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കുമോ? വിടി ബലറാം എയറിൽ കയറിയത് എങ്ങനെ?

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് വ്യാജ സത്യവാങ്മൂലം നൽകി തൃശൂരിലേക്ക് വോട്ടുമാറ്റിയെന്ന പരാതിയിൽ പൊലീസ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് തൃശൂരിനു പുറമേ കൊല്ലത്തും വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നു… എല്ലാത്തിനുമൊടുവിൽ സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം തൃശൂരിൽ എത്തുകയും ചെയ്തു… തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ചേർത്ത കൃത്രിമ വോട്ടുകളുടെ വിവരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയതായി എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന വി എസ്‌ സുനിൽകുമാർ. തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക നിലനിൽക്കുന്നതല്ലെന്നും ഫ്രോഡ് എന്ന നിലയിൽ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്‌. തൃശൂരിലെ വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അയച്ച കത്തിന്‌ മറുപടി നൽകിയശേഷം തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ലംഘിച്ച്‌ ബിജെപി പതിനായിരക്കണക്കിന് വോട്ടുകളാണ് വ്യാജമായി ചേർത്തത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും. തൃശൂരിൽ വ്യാഴാഴ്‌ച വാർത്താസമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിടും. കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്റെ സുതാര്യതയിൽ രാജ്യവ്യാപകമായി ആശങ്ക ഉയർന്നിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സത്യസന്ധത വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം കമീഷനുണ്ട്. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തിന്റെ വേരറുക്കുകയാണ്‌. ബിജെപിയുടെ വോട്ട് കൃത്രിമത്തിൽ നടത്തിയ പ്രതികരണത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ നൽകിയ നോട്ടീസ് നിയമപ്രകാരമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ വോട്ടിന്റെ വിഷയം കത്തി കയറുമ്പോൾ വിടി ബലറാം പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഇപ്പോൾ വൈറലാവുകയാണ്… നരേന്ദ്ര മോദിയുടെ വാരാണസിയിൽ ഭേലുപൂർ വാർഡിൽ B24/19 എന്ന വീട്ടിൽ താമസിക്കുന്ന രാംകമൽദാസ് എന്ന ഒരാൾക്ക് 50 മക്കളുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ വോട്ടർപട്ടിക. എല്ലാവർക്കും വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് കമ്മീഷൻ.

അതിനെന്താ, മഹാഭാരതത്തിൽ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടായിരുന്നില്ലേ എന്ന് ഹോമോ സംഘീസ് എന്ന സ്പീഷീസിൽപ്പെട്ടവർ വക മറുചോദ്യം … ഇതായിരുന്നു വിടി ബലറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്… എന്നാൽ ഈ പോസ്റ്റിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രം​ഗത്തെത്തിയതോടെയാണ് എല്ലാവർക്കും കാര്യം മനസ്സിലായത്.. രാഷ്ട്രീയം പറയുന്നത് ഓക്കെ. എന്നാൽ ഖോജ്വ റാം ജാനകി മഠത്തിന്റെ മഹന്ത് ആയ സ്വാമി റാം കമൽദാസ് വേദാന്തിയെ അധിക്ഷേപിക്കുക, അതിന് മഹാഭാരതത്തെ കൂട്ടുപിടിക്കുക എന്നതൊക്കെ ലേശം കടന്ന കൈ ആണ്. എന്തിനിങ്ങനെ വെറുപ്പിക്കുന്നു — കോൺഗ്രസിന് ഹിന്ദുക്കളുടെ വോട്ടൊന്നും വേണ്ടേ? കരുണാകര ഗുരുവിനെ രക്ഷാകർതൃസ്ഥാനത്ത് വച്ച 244 പേർ തിരുവനന്തപുരത്ത് ശാന്തിഗിരി വാർഡിലുണ്ട്. ഇതേ യുക്തിക്ക് ഈ ഭാഷയിൽ ഇനി കരുണാകര ഗുരുവിനെതിരെയും പറയുമോ? പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയുകയാണ് വേണ്ടത്… എന്നായിരുന്നു പണിക്കരുടെ FB പോസ്റ്റ്… സ്വാമി റാം കമൽദാസ് വേദാന്തി യഥാർത്ഥത്തിൽ ഒരു മഠത്തിന്റെ മഠാധിപതിയാണ്… അതിൽ ചേർത്തിരിക്കുന്ന 50 പേർ സന്യാസിമാരും… ഇതറിയാതെയാണ് ബലറാം പോസ്റ്റിട്ടതും ഇപ്പോൾ എയറിലായിരിക്കുന്നതും

Scroll to Top