ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ട്  അവര് പ്രശ്നം ഉണ്ടാക്കി ..!! പക്ഷെ ഞാൻ ഉദ്ദേശിച്ചപോലെയല്ല വാർത്തകൾ വന്നത് ഗായത്രി സുരേഷ്

അഭിരാമി എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട നടി ഗായത്രി സുരേഷ് നൽകിയ അഭിമുഖങ്ങൾ ശ്രദ്ധേയമാവുകയാണ്.പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന് വലിയ രീതിയിലുള്ള പ്രമോഷനാണ് നൽകുന്നത്.നിരവധി ചാനലുകളിലാണ് താരം അഭിമുഖങ്ങൾ നൽകിയിരിക്കുന്നത്.

ഈ അടുത്തകാലത്തായിരുന്നു താരം ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട വാർത്തകൾ നിറഞ്ഞത്.കാക്കനാട് വെച്ച് സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിച്ച താരം മറ്റൊരു വാഹനവുമായി ഇടിച്ച് നിർത്താതെ പോവുകയും ഒടുവിൽ നാട്ടുകാർ പിടികൂടിയും ആ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ നിരവധി ട്രോളുകളും നടിക്കെതിരെ വന്നിരുന്നു. അതിനുശേഷം നൽകിയ അഭിമുഖങ്ങൾ ഒക്കെ സമൂഹമാധ്യമത്തിൽ ഏറെ വൈറലായിരുന്നു.  ഇപ്പോഴത്തെ ആ സംഭവത്തെക്കുറിച്ച് താരം വ്യക്തമാക്കുകയാണ്.

ആ സംഭവത്തിനുശേഷം നൽകിയ അഭിമുഖങ്ങളിൽ ഏറ്റവും അധികം ചോദിച്ചത് ആക്സിഡൻറിനെ പറ്റിയായിരുന്നു. എന്നാൽ അതിനൊരു ചാനൽ താൻ നൽകിയ ഉത്തരം ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് അത് അത്രയേറെ വൈറലായത് എന്നായിരുന്നു. എന്നാൽ പലരും തന്റെ സ്റ്റേറ്റ്മെൻറ് വളച്ചൊടിക്കുകയായിരുന്നു. സെലിബ്രിറ്റി എന്നതുകൊണ്ട് ഉദ്ദേശിച്ചത് രണ്ടുമൂന്നു ചിത്രങ്ങളിലാണ് അഭിനയിച്ചതുകൊണ്ട് മറ്റുള്ളവർക്ക് തന്നെ അറിയാം എന്നായിരുന്നു. എന്നാൽ മറ്റുള്ളവർ അത് വലിയ രീതിയിൽ മറ്റൊരു രീതിയിൽ  ചിത്രീകരിക്കുകയായിരുന്നു എന്നും പിന്നീട് ഒരുപാട് ട്രോളുകൾ വന്നിരുന്നു എന്നും നടി പറഞ്ഞു.

Scroll to Top