പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പണ്ട് പാട്ട് ട്യൂണ്‍ ചെയ്യ്തു നടന്ന മനുഷ്യനാ.. പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ട്, അണ്ണാ ഇതിന്റെ ഇടക്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണമെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹ ബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിച്ചതോടെ ഗോപി സുന്ദര്‍ പ്രിയക്കൊപ്പമുള്ള ചിത്രങ്ങളില്‍ കണ്ടു തുടങ്ങിയ വിഷയമാണ് സൈബര്‍ ഇടത്തെ ചൂടുപിടിപ്പിച്ചത്.

ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവച്ച പുതിയ ചിത്രവും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ സുഹൃത്തായ പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. പേജ് ഒന്ന് ആക്ടീവ് ആക്കാം എന്നു വിചാരിച്ചുവെന്നാണ് ഗോപി സുന്ദര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പിന്നാലെ നിരവധി പേര്‍ താരത്തെ പരിഹസിക്കുന്ന കമന്റുകളുമായി എത്തുകയായിരുന്നു. ഇനി എത്ര പേജ് ഉണ്ട് അണ്ണാ ബാക്കി? എന്നായിരുന്നു ഒരു കമന്റ്. 10000000000000000000005115678 നിന്റെ 16 ഉം ബാക്കി ഉണ്ടെടാ എന്നായിരുന്നു അയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി. നിങ്ങള്‍ നിങ്ങളെ ഇഷ്ടംപോലെ ജീവിതം ആസ്വദിക്കൂ പക്ഷെ ഒരു കാര്യം പറയാനുണ്ട് ഇപ്പൊ പാട്ടുകളൊന്നും കാണുന്നില്ല അതും കൂടെയുണ്ടെങ്കില്‍ നമ്മള്‍ ഹാപ്പി എന്നായിരുന്നു മറ്റൊരു കമന്റ്.

പണ്ട് പാട്ട് ട്യൂണ്‍ ചെയ്യ്തു നടന്ന മനുഷ്യനാ.. പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ട്, അണ്ണാ ഇതിന്റെ ഇടക്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണം എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. ഈ കമന്റുകള്‍ക്ക് മറുപടിയായി തന്റെ പുതിയ പാട്ടിന്റെ ലിങ്കാണ് ഗോപി സുന്ദര്‍ നല്‍കുന്നത്. പിന്നാലെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തുന്നുണ്ട്.

വേറെ ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എങ്കില്‍ നമുക്ക് എങ്ങനെ വേണേലും ജീവിക്കാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കോപ്പും ഇല്ല നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങള്‍ മാത്രം ആയിരിക്കും, പ്രിയപ്പെട്ട കലാ സ്‌നേഹികളെ നാട്ടുകാരെ നിങ്ങള്‍ ഈ ഫോട്ടോ കണ്ട് അവിടം വിട്ടു പോവുന്നതിനു മുന്‍പ് ഒരു സെക്കന്‍ഡ് നേരം എങ്കിലും താടി വെച്ച ആ മനുഷ്യനെ കൂടി ഒന്ന് നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് അദ്ദേഹത്തിന്റെ പേജാണ് ,അദ്ദേഹം ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

പാവപ്പെട്ടവരുടെ കാസനോവ, ഗോപി സുന്ദര്‍. പണ്ട് പുതിയ ബാലരമ പത്രത്തോടൊപ്പം മുറ്റത്തു വന്നു വീഴുമ്പോഴുള്ള എന്റെ ആ സന്തോഷം ഇന്ന് ഗോപി സുന്ദറിന്റ മുഖത്തു കാണുന്നു, ഓരോ ലിവിംഗ് റ്റുഗതര്‍ കഴിയുമ്പോഴും പേജ് ലോക് ഇട്ട് ഞാന്‍ മുങ്ങും, ഞാന്‍ ഗേള്‍ ഫ്രണ്ടിനെ പിടിക്കുന്നത് നിര്‍ത്തി എന്ന് ജനങ്ങള്‍ കരുതും. അങ്ങനെ എന്റെ പഴയ ലിവിംഗ് റ്റുഗതര്‍ ജനങ്ങള്‍ മറന്ന് തുടങ്ങുമ്പോള്‍ ഞാന്‍ വീണ്ടും പുതിയ ഗേള്‍ ഫ്രണ്ടിനേം പിടിച്ച് വരും, പേജ് ആക്റ്റീവാക്കും. റിപ്പര്‍ ഗോപിയെ പറ്റി നിങ്ങള്‍ക്ക് ഒന്നുമറിയില്ല, അണ്ണന് ഇനീം ഒരുപാട് പേജുകള്‍ ക്രിയേറ്റ് ചെയ്യാനും ആക്ടീവായിട്ട് കൊണ്ടുപോകാനും സാധിക്കട്ടെ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

Scroll to Top