ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനൊരു കുലസ്ത്രീയാണ്, ബുദ്ധിയും ബോധവുമൊന്നുമില്ലാത്ത സാധാരണ വീട്ടമ്മയാണ്, എന്നെ ട്രോളാന്‍ ഇപ്പോള്‍ പുറത്ത് നിന്ന് ആളുകളുടെ ആവശ്യമില്ല- ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരം ബി​ഗ്ബോസിലും പങ്കെടുത്തിരുന്നു. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോളിതാ ലക്ഷ്മി പ്രിയയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ബിഗ് ബോസിന് ശേഷം സിനിമകളില്‍ അഭിനയിച്ചിരുന്നു. നയന്‍താര, നിവിന്‍ പോളി എന്നിവരൊക്കെ കേന്ദ്ര കഥാപാത്രങ്ങളായിട്ടെത്തുന്ന ഡിയര്‍ സ്റ്റുഡന്‍സ് എന്ന സിനിമയില്‍ ഞാനുമുണ്ട്. അതില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ കോസ്റ്റിയൂമറായ പെണ്‍കുട്ടി കോസറ്റിയൂം അളവ് എടുക്കാനായി വന്നു. വന്ന ഉടനെ ആ കുട്ടി എന്നോട് പറഞ്ഞത് ‘ചേച്ചി.. ചേച്ചി ഈ സിനിമയിലെ ഒരു കുലസ്ത്രീ ആണെന്നാണ്’. ഞാനത് കേട്ട് ഭയങ്കരമായി ചിരിച്ചു. എന്നെ കുലസ്ത്രീ എന്നൊക്കെ വിളിക്കുമ്പോള്‍ ഞാനത് വലിയ കാര്യമായിട്ടേ എടുത്തിട്ടുള്ളു. ആ സമയത്ത് അതൊരു ട്രെന്‍ഡ് വാക്കായിരുന്നു. ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനൊരു കുലസ്ത്രീയാണ്.

തന്നെ ട്രോളാന്‍ ഇപ്പോള്‍ പുറത്ത് നിന്ന് ആളുകളുടെ ആവശ്യമില്ല. അതിന് ഭര്‍ത്താവും മകളും മാത്രം മതി. പരിപ്പ് കഴിച്ച് കഴിച്ച് മടുത്തു എന്ന ഡയലോഗും പാട്ടുമൊക്കെ എന്റെ മകള്‍ പറയാറുണ്ട്. കാരണം അതുപോലെ മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാന്‍. അഭിനേത്രി, എഴുത്തുക്കാരി എന്നൊക്കെ ഉണ്ടെങ്കിലും മറുവശത്ത് ബുദ്ധിയും ബോധവുമൊന്നുമില്ലാത്ത സാധാരണ വീട്ടമ്മയാണ്. അങ്ങനൊരാള്‍ക്ക് കിട്ടുന്ന ട്രോളുകളൊക്കെ എനിക്കും കിട്ടാറുണ്ട്.

Scroll to Top