ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും കാവ്യ മാധവനെ മലയാള സിനിമാ പ്രേക്ഷകർക്ക് ഇന്നും ഏറെ ഇഷ്ടമാണ്. മീശമാധവനിലെ രുക്മിണിയെ അത്ര പെട്ടെന്നൊന്നും സിനിമാ പ്രേമികളുടെ മനസിൽനിന്നും പോകില്ലെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലെ കമന്റുകൾ മാത്രം നോക്കിയാൽ മതിയാകും.
ബ്ലാക്ക് സാരിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാവ്യ. മാധവന്റെ രുക്മിണി, ഞങ്ങളുടെ സ്വന്തം കാര്യ എന്നിങ്ങനെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബ്രാൻഡിന്റെ കളക്ഷനിൽനിന്നുള്ളതാണ് ഈ സാരി.
ബ്ലാക്ക്സ്റ്റോൺ വെയർ ഗ്ലേയ്സുള്ള ജോർജെറ്റ് സാരിയിലാണ് കാവ്യ ചിത്രങ്ങളിലുള്ളത്. സാരിക്ക് ഇണങ്ങുന്ന എംബ്രോയിഡറി വർക്കുള്ള ബ്ലാക്ക് ബ്ലൗസാണ് കാവ്യ തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയുടെ ബോർഡറുകളിലും ബ്ലൗസിലും കറുപ്പ് ഗ്ലിറ്ററുകൾ തുന്നി പിടിപ്പിച്ചിട്ടുണ്ട്. സ്റ്റോൺവർക്കുള്ള സിൽവർ കമ്മലുകളും സ്റ്റോൺ വർക്കുള്ള വളയും സ്റ്റോൺ വർക്ക് വാച്ചുമാണ് താരത്തിന്റെ ആക്സസറീസ്.
കഴിഞ്ഞ ദിവസം, നടി മീര നന്ദന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനും ദിലീപിനും മകൾക്കുമൊപ്പമാണ് കാവ്യ എത്തിയത്. തന്റെ ക്ലോത്തിംഗ് ബ്രാൻഡായ ലക്ഷ്യയിൽ നിന്നുള്ള മനോഹരമായൊരു സാരിയാണ് കാവ്യ അണിഞ്ഞത്. പേസ്റ്റൽ മിന്റ് കളർ സാരി തന്നെ കാവ്യ തനിക്കായി തിരഞ്ഞെടുത്തു. മിനിമൽ ആഭരണങ്ങളാണ് സാരിയ്ക്ക് ഒപ്പം കാവ്യ അണിഞ്ഞത്.