അവധിക്കാലം ചെലവഴിക്കാൻ അമ്മയുടെ വീട്ടിലെത്തിയ അഞ്ചര വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത് നാടിന്റെ കണ്ണീരായി മാറി. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്റെയും ശ്യാമയുടേയും ഇളയ മകൻ എച്ച്. ഹാമിൻ ആണ് മരിച്ചത്. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ സ്‌കൂളിലെ യുകെജി വിദ്യാർഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ചെട്ടികുളങ്ങര കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടുമുറ്റത്താണ് സംഭവം. ശ്യാമയുടെ പിതാവ് ശിവാനന്ദന്റെ സഹോദരനാണ് രാജൻ. രണ്ടു വീടുകളും ഒരേ വളപ്പിലാണ്. രാജന്റെ വീടിന്റെ ഭിത്തിയോടു ചേർന്നു കുഴിയാനകളെ പിടിച്ചു കളിക്കുമ്പോഴാണു വൈദ്യുതാഘാതമേറ്റത്.
മെയിൻ സ്വിച്ചിൽ നിന്നുള്ള എർത്ത് വയറിന്റെ പൈപ്പ് ഇല്ലാത്ത ഭാഗത്തെ കമ്പിയിൽ ഹാമിൻ സ്പർശിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നിഗമനം. രാജന്റെ സൈക്കിൾ എടുക്കാനെത്തിയ അയൽവാസി കൊച്ചുമോൻ ആണു വീട്ടുമുറ്റത്തു കമഴ്ന്നു കിടക്കുന്ന ഹാമിനെ കണ്ടത്. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അപ്പോഴേക്കം മരണം സംഭവിച്ചിരുന്നു. മുത്തശ്ശനുമായി കളിച്ചു ചിരിച്ചു നടന്ന കുരുന്നിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തനന്ോട് കുറുമ്പു വർത്തമാനങ്ങൾ പറഞ്ഞ ശേഷമാണ് അവൻ ഓടിപ്പോയതെനനന് ശിവാനന്ദൻ പറയുന്നു. ‘അപ്പൂപ്പാ കിടക്കുന്ന സാധനം താഴെ വീണു’ എന്നു വിളിച്ചു പറഞ്ഞ ശേഷം അവൻ അപ്പുറത്തേക്കു പോയത് പിന്നെ താൻ കാണുന്നത് അനക്കമറ്റാണെന്ന് ശിവാനന്ദൻ പറയുമ്പോൾ നെഞ്ചു പൊട്ടുന്ന വേദനയാണ്. മുറ്റത്ത് 2 കസേരയിലായി വെയിലത്ത് ഇട്ട മെത്ത താഴെ വീണപ്പോഴാണു കിടക്കുന്ന സാധനം എന്നു പൊന്നുമോൻ വിളിച്ചു പറഞ്ഞത്. നീയാണോ താഴെയിട്ടതെന്നു ചോദിച്ചപ്പോൾ തല കൊണ്ടു അല്ലെന്നു കാട്ടി ചിരിച്ചു കൊണ്ടു പോയതാണ്.
അപ്പുറത്ത് താമസിക്കുന്ന എന്റെ സഹോദരൻ രാജനുമായി അവനു നല്ല അടുപ്പമാണ്.അതിനാൽ അവിടിരുന്ന് കളിക്കുന്നുണ്ടാകും എന്നാണു കരുതിയത്. പിന്നീട് അയൽവാസി കൊച്ചുമോനെത്തി ‘ ഹാമിൻ വീണു കിടക്കുന്നു എന്നു പറയുകയായിരുന്നു. വൈദ്യുതാഘാതമേറ്റു മരിച്ച ഹാമിന്റെ മുത്തശ്ശനാണ് ശിവാനന്ദൻ. അവധിക്കാലം ആഘോഷിക്കാൻ അമ്മയുടെ വീട്ടിലെത്തിയ ഹാമിൻ മുറ്റത്തു കുഴിയാനകളെ പിടിച്ചു കളിക്കുന്നതിനിടെയാണു വൈദ്യുതി പ്രവഹിച്ച എർത്ത് വയറിൽ സ്പർശിച്ചത്. വീടിന്റെ ബേസ്‌മെന്റ് ചേർന്നുവരെ എർത്ത് വയർ പിവിസി പൈപ്പിനുള്ളിലാണ്.