അഖിൽ മാരാരുടെ ചെകിട്ടത്ത് അടിച്ചിട്ടാണ് ഇതിന് ഞാൻ മറുപടി പറയാൻ ആഗ്രഹിക്കുന്നത്. അഖിലിനെതിരെ ഹനാൻ രംഗത്ത്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വലിയ തോതിലുള്ള അഴിമതികൾ നടക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുത്ത സമയത്ത് രംഗത്ത് വന്ന വ്യക്തിയായിരുന്നു അഖിൽ മാരാർ ബിഗ് ബോസിന്റെ മുൻ മത്സരാർത്ഥിയും വിജയിയും കൂടിയായ അഖിൽ വളരെ ശക്തമായ രീതിയിൽ ആയിരുന്നു ബിഗ്ബോസിനെതിരെ പ്രതികരിച്ചിരുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സ്ത്രീകൾ പലപ്പോഴും ബിഗ് ബോസിന്റെ തലപ്പത്തിരിക്കുന്ന ആളുകൾക്കൊപ്പം കിടക്ക പങ്കിടേണ്ട സാഹചര്യം വരെ ഉണ്ടാകുന്നുണ്ട് എന്നും തന്നോട് അത്തരത്തിൽ ഒരു അനുഭവമുണ്ടായ വ്യക്തി തുറന്നു പറഞ്ഞ കാര്യമാണ് പറയുന്നത് എന്നും പറഞ്ഞിരുന്നു

ഇതിനെ തുടർന്ന് പലരും അഖിലിനെ വിമർശിക്കുകയായിരുന്നു ചെയ്തത് എന്നാൽ പിന്തുണച്ചുകൊണ്ട് എത്തിയവരും നിരവധി ആയിരുന്നു അതേസമയം ഇത്തരത്തിലുള്ള സമാനമായ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് പലരും ഇതിനുശേഷം രംഗത്ത് വരികയും ചെയ്തിരുന്നു ഇപ്പോൾ ഇതാ ഈ ഒരു വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയുമായ ഹനാൻ ഈയൊരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു മുൻപ് അയാളുടെ ചെകിട അടിച്ചു പൊളിക്കണം എന്നാണ് ഞാൻ തീരുമാനിച്ചത് എന്നായിരുന്നു ഹനാൻ പറയുന്നത് ഇത്തരത്തിലുള്ള വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇയാൾ പറയുന്നത് ഇത് ആദ്യം അല്ല.

ബിഗ് ബോസിൽ പോയിട്ടുള്ള സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന രീതിയിലാണ് ഇയാൾ സംസാരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ഇയാൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇത്തരത്തിൽ സ്ത്രീകൾക്ക് അവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചത് എങ്ങനെയാണ് അയാൾ ഇത് കണ്ടിട്ടുണ്ടോ വെറുതെയങ്ങ് പറയുകയാണ് ചെയ്യുന്നത് ബിഗ് ബോസിൽ പോകുന്നതിലും നല്ലത് ലുലുമാളിൽ പോയി നിന്ന് തുണി പൊക്കി കാണിക്കുന്നതാണ് എന്ന് പറഞ്ഞ വ്യക്തിയാണ് ഇയാൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ആദ്യമായി അല്ല പറയുന്നത് സ്ത്രീകൾക്ക് എന്തെങ്കിലും സ്ഥാപിച്ചാൽ അല്ലെങ്കിൽ ഒരു പരിപാടിയിൽ ഒരു സ്ത്രീ പോയാൽ ഉടനെ അവൾ കിടക്ക പങ്കിട്ടിട്ടാണ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് അപ്പോൾ സ്ത്രീകൾക്ക് യാതൊരു കഴിവും ഇല്ല എന്നാണോ ഇയാൾ പറയുന്നത് ഇയാൾക്ക് ഇങ്ങനെ പറയാൻ നാണമില്ലേ എന്ന് തുടങ്ങി വളരെ രൂക്ഷമായ ഭാഷയിലാണ് അഖിലിനെ വിമർശിക്കുന്നത്

Scroll to Top