ബിഗ് ബോസിനു ശേഷം വീണ്ടും ഒന്നിച്ച് ജാസ്മിനും ഗബ്രിയും, ചിത്രം സന്തോഷം തരുന്നതെന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. .

ബിഗ് ബോസ് അവസാനിച്ച് ആഴ്ചകൾക്കു ശേഷവും സോഷ്യൽ മീഡിയയിൽ ഇവർ തന്നെ താരം. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. ആ സൗഹൃദം വിളിച്ചോതുന്ന പോലെയാണ് പുതിയ ചിത്രവും. അടിപൊളി ലുക്കിൽ ജാസ്മിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഗബ്രിയാണ്.

അതേ സമയം ജാസ്മിനെ നേരില്‍ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചും ഒരാള്‍ എത്തിയിരുന്നു. ‘പല കാരണങ്ങളാല്‍ ജാസ്മിനെ ഇഷ്ടമാണെന്നാണ് ഒരു ആരാധിക പറയുന്നത്. ഒന്നാമതായി അവള്‍ ശക്തയായ സ്ത്രീയും നല്ലവളുമാണ്. ഗെയിമര്‍ എന്നതിലുപരി പെരുമാറ്റ രീതിയും മറ്റുള്ളവരെ ബഹുമാനിക്കുന്നതുമൊക്കെ അഭിനന്ദനാര്‍ഹമാണ്. ശരിക്കും ഒരു സൂപ്പര്‍ ലേഡിയാണ് ജാസ്മിന്‍. കഴിഞ്ഞ ദിവസം ഞാന്‍ ജാസ്മിനെ കണ്ടിരുന്നു. ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നെ തടഞ്ഞു. എന്നാല്‍ സെല്‍ഫി എടുക്കാം. അവരെ വിടാനാണ് ജാസ്മിന്‍ പറഞ്ഞത്. ശേഷം എന്നെ കെട്ടിപ്പിടിക്കുകയും വിഷമിക്കേണ്ടെന്നും പറഞ്ഞു. അവര്‍ നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കാന്‍ ഇങ്ങനൊരു കാര്യം മാത്രം മതി. അതുകൊണ്ട് ജാസ്മിനെ ഇപ്പോള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ്’, ആരാധിക പറയുന്നത്.

Scroll to Top