മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ടനടൻ ആണ് ജിഷ്ണു മേനോൻ, മംഗല്യം തന്തുനാനേന പരമ്പരയിലൂടെയാണ് ജിഷ്ണു മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്, തമിഴ് ടെലിവിഷൻ രംഗത്തിലൂടെയാണ് ജിഷ്ണു മേനോൻ തന്റെ കരിയറിലെ പുതിയൊരു അധ്യായത്തിലേക്ക് കടന്നത്. ജിഷ്ണുവിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമാണ് കഴിഞ്ഞുപോയത്. താരത്തിന്റെ വിവാഹനിശ്ചയം. സ്വപ്നതുല്യമായ ചടങ്ങിൽ വച്ചാണ് ജിഷ്ണുവിന് പ്രണയസാഫല്യവും നടന്നത്. ഉറ്റ സുഹൃത്ത് അഭിയാതിരയാണ് ജീവിത സഖിയാകുന്നത്. ചടങ്ങുകൾ തീർത്തും സ്വകാര്യം ആയിരുന്നു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകരുമായി ജിഷ്ണുവും ആതിരയും സന്തോഷവാർത്ത പങ്കുവച്ചിട്ടുണ്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ താനും അഭിയാതിരയും മോതിരം കൈമാറിയെന്നും ജിഷ്ണു അറിയിച്ചു.
അതീവരഹസ്യം ആയിരുന്നോ ചടങ്ങുകൾ എന്നായി അതോടെ ആരാധകരുടെ ചോദ്യം. എന്നാൽ അധികം ആളുകളെ ഒന്നും പങ്കെടുപ്പിച്ചിരുന്നില്ല ചടങ്ങിൽ എന്നാണ് റിപ്പോർട്ടുകൾ.മികച്ച അഭിനയ പ്രകടനത്തിലൂടെ തമിഴ് ടെലിവിഷനിലും സിനിമ രംഗത്തും ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജിഷ്ണുവിന് സാധിച്ചു. ഹിറ്റ് ടിവി പരമ്പരയായ സുന്ദരിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ കാർത്തിക്കിന്റെ വേഷമിട്ടാണ് തമിഴ് ഇന്ഡസ്ട്രിയെ ഒന്നടങ്കം ജിഷ്ണു കൈയ്യിൽ എടുത്തത്.കാർത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിഷ്ണുവിന്റെ അഭിനയമികവ് എടുത്തുപറയാതെ വയ്യ. സുന്ദരിക്കപ്പുറം, ഒരു നടൻ എന്ന നിലയിൽ തന്റെ അഭിനയമികവ് തെളിയിക്കുന്ന നിരവധി തമിഴ് ടെലിവിഷൻ ഷോകളുടെ ഭാഗമാണ് ജിഷ്ണു.
വിവാഹനിശ്ചയ വാർത്തകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകർ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താര ജോഡികൾ ഇതുവരെ വിവാഹ തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചടങ്ങ് ഈ വർഷം അവസാനത്തോടെ നടക്കുമെന്നാണ് സൂചന. മലയാളിയാണ് ജിഷ്ണു. തൃശൂർ കൊടകര സ്വദേശി ആണെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമ സീരിയൽ മേഖലയിലൂടെയാണ് ജിഷ്ണു പ്രശസ്തനായത്. പഠിച്ചതും വളന്നതും എല്ലാം ചെന്നൈയിൽ എന്നും റിപ്പോർട്ടുണ്ട്