അവൻ എന്നെ ഇട്ടിട്ടു പോയെങ്കിലേയുള്ളൂ… എനിക്കവനില്ലാണ്ട് പറ്റത്തില്ല’’ മഴവിൽ മനോരമ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യുടെ വേദിയിൽ ചിരിമാലയുമായെത്തിയ ജ്യോതികയുടെ വാക്കുകൾ കേട്ടു കാണികളുടെ കണ്ണുനിറഞ്ഞു…ചെങ്ങന്നൂർ എരമല്ലിക്കരയിലെ വീട്ടിൽ ഇപ്പോൾ യദുവിനു കൂട്ടായി ജ്യോതികയും ഒരു വീൽചെയറുമുണ്ട്. യദുവിന്റെയും ജ്യോതികയുടേയും ജീവിതത്തിൽ വില്ലനായെത്തിയത് ഒരപകടമാണ്.യദുവിന്റെ ബൈക്ക് പ്രൈവറ്റ് ബസുമായി കൂട്ടിയിടിച്ചപ്പോൾ ഇരുവർക്കും നഷ്ടമായതു സ്വപ്നംകണ്ട ജീവിതമാണ്. യദുവിനു ജ്യോതികയും ജ്യോതികയ്ക്ക് യദുവും ‘കുഞ്ഞനാ’ണ്. വീടിനടുത്തുള്ള പുഴക്കടവിലിരുന്നു പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രണ്ടു കുഞ്ഞന്മാർ സംസാരിച്ചു തുടങ്ങി….എട്ടു വർഷമായി കുഞ്ഞൻ എനിക്കൊപ്പമുണ്ട്. പ്ലസ്ടു സൗഹൃദം മെല്ലെ പ്രണയത്തിലെത്തി.ഉപരിപഠനത്തിനായി ജ്യോതിക ബിഎസ്‌സി സൈബർ ഫോറൻസിക് സയൻസാണ് തിരഞ്ഞെടുത്തത്. ഞാൻ അനസ്തിസിയയും. അവൾ ശിവകാശിയിലും ഞാൻ പോണ്ടിച്ചേരിയിലുമാണ് പഠിച്ചത്.
ലീവ് കഴിഞ്ഞു തിരികെ പോകുമ്പോൾ ഞാൻ കുഞ്ഞനെ കോളജിൽ വിട്ടിട്ടാണു പോണ്ടിച്ചേരിയിലേക്കു പോകുന്നത്. തിരികെ വരുന്നതും അങ്ങനെ തന്നെ. മിക്കവാറും ബൈക്കിൽ ആയിരിക്കും. തിരുവല്ല മഞ്ഞാടിയിലെ സൂപ്പർ മാർക്കറ്റിലാണ് അ മ്മ പ്രഭജയ്ക്കു ജോലി. രാവിലെ ആറു മണിയോടെ, അമ്മയെക്കൊണ്ടുവിടാൻ പോയതാണ്. സൂപ്പർമാർക്കറ്റിൽ എ ത്തുന്നതിന് 100 മീറ്റർ മുൻപുള്ള വളവിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രൈവറ്റ് ബസ് വന്നിടിച്ചു. വലിയൊരു ശബ്ദം കേട്ടതിനു പിന്നാലെ കണ്ണിൽ ഇരുട്ടുകയറി. ബോധം തെളിയുമ്പോൾ ഞാൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. അവിടുന്നു പിന്നെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. യദു പറഞ്ഞവസാനിക്കുമ്പോൾ ജ്യോതികയുടെ കണ്ണിൽ നനവ് പടരും… യദു: നാലു ദിവസത്തോളം ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്നു. സ്പൈനൽകോഡ് കംപ്രസ്ഡ് ആയിപ്പോയി. ഡി3, ഡി4 ലെവൽ പരുക്ക് ആയിരുന്നു. ഇതിനുപുറമേ പെൽവിക് ഫ്രാക്ചറും ഗ്രേഡ് 4 ലിവർ ഇൻഞ്ച്വറിയും സ്കാപുലാർ ഫ്രാക്ചറും ഉണ്ടായിരുന്നു. മുൻനിരയിലെ പല്ലുകൾ പൊട്ടിപ്പോയി.റിക്കവറി ചാൻസ് ഒട്ടുമില്ലെന്ന് ഡോക്ടർമാർ എന്റെ മുന്നിൽ വച്ചാണു പറയുന്നത്.
‘മോൾടെ തീരുമാനം എന്താണ്?’ എന്ന് ഒരിക്കൽ അ ച്ഛൻ ചോദിച്ചു. എനിക്ക് അവനില്ലാണ്ട് പറ്റില്ലെന്നു ഞാ ൻ തീർത്തു പറഞ്ഞു. അച്ഛൻ ചിരിച്ചു. എന്റെ തീരുമാനത്തിൽ സന്തോഷമേയുള്ളൂ എന്ന് ആ ചിരിയിൽ എനിക്കു മനസ്സിലായി. കാണിക്കാൻ ഒരു താലിച്ചരടോ, വിവാഹമോതിരമോ ഒന്നുമില്ല. മനസ്സു കൊണ്ടു ഞങ്ങൾ ഒന്നാണ്. മാതാപിതാക്കൾ മനസ്സു നിറഞ്ഞു ഞങ്ങളെ അംഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഞങ്ങൾ സമ്മതം മൂളിയാൽ അപ്പോൾ വിവാഹം നടത്താൻ അവർ ഒരുക്കമാണ്.’’ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ യദുവിന്റെ വീൽചെയർ ഉന്തുമ്പോൾ ജ്യോതിക പറഞ്ഞു.നെഞ്ചിനു താഴേക്കു തളർന്നെങ്കിലും നെഞ്ചിൽക്കൊണ്ടു നടന്ന പെണ്ണിനെ യദു ചേർത്തു പിടിച്ചു. അവളുടെ സ്നേഹത്തണലിൽ പുതിയൊരു ജീവിതത്തിലേക്കു ‘നടക്കാനൊരുങ്ങുകയാണു’ യദു.