അന്തരിച്ച നടനും മമിക്രി താരവുമായ കലാഭവൻ നവാസിന് ആദരാഞ്ജലികൾ അർപിച്ച് സിനിമ ലോകം. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിന് ആദരാഞ്ജലി അർപിച്ചു. ‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’ എന്നാണ് മോഹൻലാൽ കുറിച്ചത്…മരണ വിവരമറിഞ്ഞ് നിരവധി പേരാണ് വെള്ളിയാഴ്ച രാത്രി ആശുപത്രിയിലേക്ക് എത്തിയത്. കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, കെ.എസ്. പ്രസാദ്, കൈലാഷ്, മണികണ്ഠൻ ആചാരി, പി.പി. കുഞ്ഞികൃഷ്ണൻ, അസീസ്, സരയു, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു… ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബൻ നവാസിന്റെ വീട് സന്ദർശിച്ചിരിക്കുകയാണ്… നവാസിന്റെ സഹോദരൻ നിയസ് ബക്കർ ഭാര്യ രഹ്ന മക്കൾ അങ്ങനെ എല്ലാവരെയും കണ്ട് ആശ്വസിപ്പിച്ചാണ് ചാക്കോച്ചൻ അവിടെ നിന്നും മടങ്ങിയത്… ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും നേരിട്ട് നവാസിന്റെ വീട്ടിലേക്ക് എത്തുകയായിപുന്നു കുഞ്ചാക്കോ ബോബൻ… കുഞ്ചാക്കോ ബോബന്റെ തുടക്ക കാല സിനിമകളിലൊന്നാണ് ചന്ദമാമ… ഈ ചിത്രത്തിൽ നവാസ് കുഞ്ചാക്കോ ബോബൻ കോംമ്പോ ഇന്നും ആർക്കും മറക്കാൻ സാധിക്കുന്നതല്ല… അന്ന് തുടങ്ങിയ സൗഹൃദമാണ് ചാക്കോച്ചനുമായി നവാസിനുണ്ടായിരുന്നത്…നവാസിന്റെയും സഹോദരൻ നിയാസിന്റെയും പ്രകടനംകണ്ട് അമ്പരന്ന പലരുമുണ്ടെങ്കിലും പിതാവ് അബൂബക്കർ വേറിട്ട അഭിനയപ്രതിഭയായിരുന്നു. വടക്കാഞ്ചേരിയിലെ നാടൻ കലാസമിതികളിലൂടെ അദ്ദേഹം അഭിനയം വാർത്തെടുത്തു.
1968ലെ പോക്കറ്റ് ലാമ്പ് എന്ന നാടകം ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം നമ്മെ അതിശയിപ്പിച്ചു. ദ്വീപ്, അഗ്നി,കേളി,വളയം, ഭൂമിഗീതം, സല്ലാപം എന്നീ ചിത്രങ്ങളുണ്ടെങ്കിലും വാൽസല്യത്തിലെ കുഞ്ഞമ്മാവൻ വേറിട്ടുനിന്നു. വീട്ടിലെ ദാരിദ്ര്യം കലയ്ക്ക് ഒരു തടസമായില്ല. കലാരംഗത്തോടുള്ള മക്കളുടെ താൽപര്യത്തിന് ബാപ്പ മൗനാനുവാദം നൽകി. ബാപ്പ പറഞ്ഞ പല കഥകളും നവാസും നിയാസും സ്കിറ്റുകളാക്കി. അവ കുറേനാൾ ഹൃദയങ്ങളെ കീഴടക്കി. പക്ഷെ, അച്ഛന്റെ പാരമ്പര്യം പറഞ്ഞുനടക്കാതെയായിരുന്നു നവാസിന്റെ കലാരംഗത്തേക്കുള്ള എൻട്രി.കലാകാരന്മാർ അടക്കിവാണ കലാഭവനിൽ ആ കൊച്ചുമിടുക്കനുമെത്തി. കലയുടെ ശിഖരങ്ങളിൽ പൂക്കളുമായി അവൻ പിന്നീട് പടർന്നുപന്തലിച്ചു.അകലെയകലെ നീലാകാശം എന്ന് പാടുമ്പോൾ ദാസേട്ടന്റെ ഘനഗംഭീരമായ ശബ്ദത്തിന്റെ അനുകരണം സുന്ദരമാക്കുന്നതിനൊപ്പം ജാനകിയമ്മയുടെ തേൻനാദവും നമുക്ക് നൽകി.ഒരേസമയം, അയാൾ അസാധ്യഗായകനും അനുകരണ കലാകാരനുമായി.1995ൽ വേദിയിൽ നിന്ന് സിനിമയിലേക്ക് പറന്നു. ജയൻ അടിയാട്ട് സംവിധാനം ചെയ്ത ചൈതന്യം ആദ്യചിത്രമായി. പക്ഷെ, നവാസിനെ അടയാളപ്പെടുത്തിയത് അതേവർഷം പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 ആയിരുന്നു. 38 മിമിക്രി കലാകാരന്മാർക്കൊപ്പം നവാസും നിറഞ്ഞാടി. കൊടകര,കൊടകര എന്ന് അനുകരണത്തോടെ പറഞ്ഞപ്പോൾ അതൊരു ചരിത്രനിമിഷമാകുമെന്ന് നവാസ് പോലും ആലോചിച്ചിട്ടുണ്ടാകില്ല. ഇതിനോടകം സിനിമയിൽ നിരവധി സൗഹൃദങ്ങളെ സൃഷ്ടിക്കാൻ നവാസിന് സാധിച്ചു…