1996 ഡിസംബർ 14ന് ജനനം. തൃശൂർ വടക്കാഞ്ചേരിക്കാരിയാണ് കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ. അച്ഛൻ ഉണ്ണികൃഷ്‍ണും അമ്മ മിനിയും സഹോദരി രാഗേന്ദുവും ഉൾപ്പെടുന്നതാണ് നടി കൃഷ്‍ണേന്ദുവിന്റെ ചെറിയ കുടുംബം. വിവിധ സൌന്ദര്യമത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എറണാകുളത്താണ് നിലവിൽ താമസം. ബിബിഎ ബിരുദധാരിയായ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ ആദ്യം സുരഭിയും സുഹാസിനിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചത്.. ഇപ്പോഴിതാ താൻ അനുഭവിക്കേണ്ടി വന്ന മോശം അവസ്ഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കൃഷ്ണേന്ദു…ട്രെയിൻ യാത്രകളെ കുറിച്ച് പലപ്പോഴും പലർക്കുമുള്ളത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരിക്കും. പ്രത്യേകിച്ചും സ്ത്രീകൾക്ക്. പലതരത്തിലുള്ള അതിക്രമങ്ങൾ നേരിടുന്ന ട്രെയിൻ യാത്രയിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വീഡിയോ സഹിതം പുറത്തു കാണിച്ചിരിക്കുകയാണ് സീരിയൽ നടി കൃഷ്‌ണേന്ദു ഉണ്ണിക്കൃഷ്ണൻ. ഏഷ്യാനെറ്റിലെ കാതോടു കാതോരം എന്ന സീരിയലിൽ നായികയായി എത്തിയ കൃഷ്‌ണേന്ദു ഇപ്പോൾ സൂര്യാ ടിവിയിലെ പെയ്‌തൊഴിയാതെ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതിനിടെ ഒരു ഷോയുടെ ആവശ്യത്തിനായി സ്വന്തം നാടായ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയ കൃഷ്‌ണേന്ദു നടത്തിയ ഒൻപതു മണിക്കൂർ ദൈർഘ്യം പ്രതീക്ഷിച്ച യാത്ര അവസാനിച്ചത് 13 മണിക്കൂറിലാണ്. അതിനിടെ ഞെട്ടിപ്പിക്കുന്നതും മനസു മടുപ്പിക്കുന്നതും പേടിപ്പെടുത്തുന്നതും അറപ്പുളവാക്കുന്നതുമായ നിരവധി അനുഭവങ്ങളാണ് നടിയ്ക്കുണ്ടായത്. അതിന്റെ വീഡിയോ സഹിതമാണ് നടി പങ്കുവച്ചതും. വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കൃഷ്ണേന്ജു 13 മണിക്കൂറാണ് ട്രെയിനിൽ യാത്ര ചെയ്തത്…
വടക്കാഞ്ചേരിയിൽ രാവിലെ ഒൻപതു മണിയ്ക്ക് വരേണ്ട ട്രെയിൻ എത്തിയപ്പോൾ തന്നെ 11.45 ആയിരുന്നു. കുറച്ചു കൂടി വൃത്തിയും സുരക്ഷയും പ്രതീക്ഷിച്ച് ഏസി കമ്പാർട്ട്മെന്റ്റിൽ ടിക്കറ്റെടുത്ത കൃഷ്‌ണേന്ദു അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ചകളായിരുന്നു. ചെളിയും മണ്ണും പുരണ്ട് വൃത്തികേടായി കിടക്കുന്ന തലയിണകൾ മുകളിൽ അടുക്കിവച്ചിരിക്കുന്നു. മുമ്പ് ജനറൽ കമ്പാർട്ട്മെന്റിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തികെട്ട ഏസി കമ്പാർട്ട്മെൻ്റ് കൃഷ്‌ണേന്ദു കാണുന്നത് ഇതാദ്യമായിട്ടായിരുന്നു. മാത്രമല്ല, ചുറ്റും വൃത്തികേടായി കിടക്കുന്ന അന്തരീക്ഷം. കഴിച്ച ഭക്ഷണത്തിൻ്റെ അവശിഷ്‌ടങ്ങളും മറ്റു വേസ്റ്റുകളുമെല്ലാം തോന്നിയപടി വലിച്ചു വാരിയിട്ടത് അതുപോലെ തന്നെയുണ്ട്. ടോയ്ലറ്റിൽ കയറിയപ്പോൾ അവിടെ അതിനേക്കാൾ വൃത്തിക്കേട്. തുടർന്ന് ടോയിലറ്റിൽ പോകാൻ പോലും സാധിച്ചില്ല. 22647 കോർബ -തിരുവനന്തപുരം നോർത്ത് കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലാണ് ഈ അനുഭവം ഉണ്ടായത്. ഭക്ഷണം പുറത്തു നിന്ന് വാങ്ങി കഴിച്ചതിനാൽ ആ പ്രശ്‌നമുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് ഭായ്‌മാർ കമ്പാർട്ട്മെൻ്റിലേക്ക് കയറിയതും തോന്നിയതു പോലെ സീറ്റുകളിൽ കയറുകയും ഇരിക്കുകയും എല്ലാം ചെയ്‌തത്. ഭയന്നപ്പോൾ അപ്പർ ബെർത്തിൽ കയറി കിടക്കുകയായിരുന്നു കൃഷ്‌ണേന്ദു ചെയ്‌തത്. മാത്രമല്ല, ഈ 13 മണിക്കൂർ യാത്രയിൽ ടിടിആർ ആ വഴി വന്നതേയില്ല എന്നും നടി സൂചിപ്പിച്ചിട്ടുണ്ട്.
ഈ യാത്രയ്ക്കിടെ നടിയുടെ ഫോൺ നഷ്‌ടപ്പെടുകയും ചെയ്‌തു.