ഒടുക്കം എല്ലാവരേയും ഞെട്ടിച്ച് നടി കൃഷ്‌ണേന്ദു

കാതോട് കാതോരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കൃഷ്‌ണേന്ദു ഉണ്ണികൃഷ്‌ണൻ. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു കാതോട് കാതോരം. ആ സീരിയലിൽ മീനു എന്ന കഥാപാത്രത്തെയാണ് കൃഷ്‌ണേന്ദു ചെയ്തത്. നായികയായി എത്തിയ താരത്തിന് മികച്ച അഭിപ്രായമാണ് ആ സീരിയലിലൂടെ ലഭിച്ചത്. മീനുവിന്റെയും ആദിയുടെയും പ്രണയകഥയാണ് സീരിയലിൽ പ്രധാനമായും പ്രമേയമാക്കിയിരുന്നത്. ആ സീരിയലിലെ അഭിനയിത്തിന് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ആ സീരിയൽ അവസാനിച്ചതിന് ശേഷം താരത്തിനെ മറ്റ് സീരിയലുകളിൽ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ഇപ്പോഴിതാ പുതിയ സീരിയലിൻ്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി ഇപ്പോൾ.

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പുതിയ സീരിയലിൻ്റെ വിശേഷങ്ങൾ താരം അറിയിച്ചത്. പ്രശ്‌സത സംവിധായകനായ കെ കെ രാജീവിൻ്റെ പുതിയ സീരിയലിൽ നായികയായി വീണ്ടും എത്തുകയാണ് താരം. അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌ത നടി സ്വപ്ന സാക്ഷകത്കാരം എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യാൻ ഇരിക്കുന്ന പെയ്തൊഴിയാതെ എന്ന സീരിയലിൽ നായികാ കഥാപാത്രമായാണ് നടി എത്തുന്നത്. സീരിയലിന്റെ പ്രമോയും ഇന്നലെ ഇറങ്ങിയിരുന്നു. ചാരു എന്നാണ് സീരിയലിൽ കഥാപാത്രത്തിന്റെ പേര്.
കാതോട് കാതോടം ചെയ്യതതിന് ശേഷം ഒരു നീണ്ട ബ്രേക്കിന് ശേഷമാണ് കൃഷ്‌ണേന്ദു വീണ്ടും സീരിയലിലേക്ക് എത്തുന്നത്. ആദ്യ സീരിയലിൽ തന്നെ നായികയായി എത്തിയിട്ടും പിന്നീട് സീരിയൽ ഒന്നും കിട്ടിയിരുന്നില്ല. അപ്പോൾ ആളുകൾ ചോദിച്ചുക്കൊണ്ടേ ഇരിക്കുമായിരുന്നു പുതിയ സീരിയലുകൾ ഒന്നും ആയില്ലേ എന്ന്. നായികയായി എത്തിയിട്ടും പുതിയ സീരിയൽ ഒന്നും ആയില്ലേ കുറ്റപ്പെടുത്തയും കളിയാക്കുകയും ഒക്കെ ചെയ്‌തിരുന്നു. ഒരു സീരിയൽ കഴിഞ്ഞാൽ മറ്റൊരു സീരിയലിലേക്ക് നടിമാർക്ക് പെട്ടെന്ന് തന്നെ അഭിനയിക്കാൻ വിളിക്കാറുണ്ട്. എന്നാൽ കൃഷ്ണേന്ദുവിൻ്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നു. എന്നാൽ ആളുകളുടെ ഇത്തരം ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ വലിയ സംവിധായകൻ്റെ കൂടെയുള്ള ഈ സീരിയൽ.

ഒരു ബ്രേക്കിനെ ശേഷമല്ലേ പുതിയ സീരിയലിലേക്ക് എന്ന ചോദ്യത്തിന് ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു എന്നും, പൊയ്തൊഴിയാതെ സീരിയലിൻ്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചതാണെന്നും നടി പറഞ്ഞിരുന്നു. രാജീവ് സാറിൻ്റെ സ്ക്രിപ്റ്റ് ആയതുകൊണ്ട് ടൈം എടുത്താണ് എല്ലാം ആരംഭിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. ഒരു സീരിയൽ കഴിഞ്ഞ് ഒരു റെസ്റ്റ് ഒക്കെ വേണ്ടേ. അതുകൊണ്ട് കുറച്ച് താമസം നേരിട്ടതെന്നും നടി പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായിട്ടാണ് താരം ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീടാണ് മിനിസ്ക്രീനിലേക്ക് എത്തിയത്. ദുൽഖൻ സൽമാനെ കാണുന്ന ഒരു വീഡിയോ നടിയുടെ വൈറലായിരുന്നു. അതിന് ശേഷം ദുൽഖറിനൊപ്പം തന്നെ മെർസല്ലീസ് ഐസ്ക്രീമിന്റെ പരസ്യത്തിലും താരം അഭിനയിച്ചിരുന്നു. പിന്നീടാണ് കാതോട് കാതോരം സീരിയലിലേക്ക് വിളി വരുന്നതും അഭിനയിക്കുന്നതും

Scroll to Top