‘തെറ്റുകളും കുറ്റങ്ങളും എന്റേതാണ്’.. 18ാം വയസ്സിൽ ഇസ്ലാം മതം മാറി.. പിന്നീട് തനി ഹിന്ദു കുലസ്ത്രീയായി ജീവിച്ചു

സിനിമ-ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്‌മിപ്രിയ. നരൻ, കഥ തുടരുന്നു അടക്കം നിരവധി സിനിമകളിൽ ലക്ഷ്‌മിപ്രിയ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ബി?ഗ് ബോസ മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് ലക്ഷ്മിപ്രിയയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ ലക്ഷ്‌മിപ്രിയഇപ്പോൾ സോഷ്യൽമീഡിയ വഴി തൻ്റെ ദാമ്പത്യജീവിതം അവസാനിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്.

ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പൊ ജീവിത നാൽപതുകളുടെ തുടക്കത്തിൽ എത്തി നിൽക്കുന്ന ഈ വേളയിൽ എൻറെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ചുറപ്പി= എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. ഒരിക്കലും കുടുംബ വിശേഷങ്ങൾ അമിതമായി സോഷ്യൽ മീഡിയയിൽ ഞാൻ പങ്കു വയ്ക്കാറില്ല. ജീവിതം അതിൻ്റെ സ്വകാര്യത നില നിർത്തുമ്പോൾ തന്നെയാണ് ഭംഗി എന്നാണ് എന്റെ വിശ്വാസം.
22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റിത്തന്നെയാണ് ഞാൻ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ആണ് ഡിവോഴ്‌സ് വർദ്ധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ്സ് വരെ തുടരുന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്‌മെൻ്റ് വളരെ കൂടുതൽ ആയിരിക്കും. ഇപ്പൊ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്കിടയിൽ നഷ്‌ടമായിരിക്കുന്നു.

തെറ്റുകളും കുറ്റങ്ങളും എൻ്റേതാണ്. എല്ലാം എന്റെ പ്രശ്‌നം ആണ്. ആയതിനാൽ ചേർത്തു വച്ചാലും ചേരാത്ത ജീവിതം, അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വ‌പ്നത്തിൽ പോലും അദ്ദേഹത്തെ പിരിയും എന്ന് കരുതിയിട്ടില്ലായിരുന്നു.
ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പൊ ഞങ്ങളുടെ സെപറേഷൻ ടൈം ആയിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണം എന്ന് അന്വേഷിക്കാതെ ഇരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്‌ടമായി. അത് മാത്രമാണ് കാരണം.. ഞങ്ങളുടെ സ്വകാര്യത, മകൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു. ഈ കുറിപ്പോടെയാണ് നടി വിവാഹമോചന വാർത്ത പങ്കുവച്ചത്

Scroll to Top