ലക്ഷ്മിപ്രിയയും ഭർത്താവും വീണ്ടും ഒന്നിച്ചോ ?

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നറിയിച്ച് നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു… 22 വർഷമായി തുടരുന്ന ദാമ്പത്യം അവസാനിപ്പിക്കുന്നു എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്..,. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി പ്രിയ… ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച് ഇരുവരും ഒന്നാവുകയാണോ എന്ന ചോദ്യങ്ങളും സജീവമാണ്…പക്ഷേ കമന്റുകൾക്കൊന്നും ലക്ഷ്മി പ്രിയ മറുപടി നൽകിയിട്ടില്ല… വിവാഹമോചിതയായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയ നടി അധികം വൈകാതെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫെയ്സ്ബുക്കിൽ നിന്നും കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറിയിരുന്നു.

‘‘ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്. എന്നൊക്കെയായിരുന്നു ലക്ഷ്മി പ്രിയയുടെ കുറിപ്പ്…. എന്നാൽ എന്തുകൊണ്ട് പോസ്റ്റ് പിൻവലിച്ചു എന്നതിനെ കുറിച്ചും താരം പിന്നീട് മനസ്സ് തുറന്നില്ല…വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹ ജീവിതത്തിലേക്ക് കടന്ന വ്യക്തിയാണ് ലക്ഷ്മി പ്രിയ… കൗമാര പ്രായം മുതൽ തന്നെ അവർ വിവാഹജീവിതം ആരംഭിച്ചു… വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. കൗമാരം മുതൽ ഈ വയസ്സ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷനൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്‌ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എന്നും ലക്ഷ്മി പ്രിയ പോസ്റ്രിൽ പറഞ്ഞിരുന്നു….

Scroll to Top