ബാല്യകാല സുഹൃത്തുക്കളായിരുന്നു, ഒരു റെക്കോഡിങ്ങിനിടെ വിജയനുമായി പിണങ്ങേണ്ടി വന്നു, ചിത്ര മിണ്ടുന്നതുവരെ പാട്ട് നന്നായി പാടാൻ സാധിച്ചില്ല- എംജി ശ്രീകുമാർ

ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ച് സംസാരിച്ച് എംജി ശ്രീകുമാർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തുറന്നു പറച്ചിൽ. കണ്ണീർ കായലിൽ ഗാനം റെക്കോർഡിങ് ചെയ്യുന്നതിന്റെ തലേ ദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്ക് ഇടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് അടിക്കുന്നത്. പണ്ട് നമ്മൾ നല്ല സുഹൃത്തുക്കളും ആയിരുന്നു. പക്ഷെ പെട്ടെന്ന് പൊട്ടി തെറിക്കുകയും വഴക്ക് ആവുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതവും.

സൗകര്യം ഉണ്ടെങ്കിൽ മതി എന്ന നിലയിൽ ആയിരുന്നു ഞാൻ. അതും ഡ്യുവറ്റ്. പ്രശ്നം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. എന്നോട് മിണ്ടുന്നില്ല. ഞാൻ കരുതി പണി ആയെന്നു. കാരണം ഭർത്താവുമായിട്ടാണ്‌ ഞാൻ വഴക്ക് അടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഏതേലും പടങ്ങൾ വന്നാൽ എംജി ആണ് എങ്കിൽ ഇനി ഞാൻ പാടുന്നില്ല എന്നെങ്ങാനും പറയുമോ എന്ന ഭയം ഉണ്ട് എന്റെ ഉള്ളിൽ. അങ്ങനെ പല വിധ ചിന്തകൾ മനസിലൂടെ പോയി. അപ്പോഴേക്കും ഡയറക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്തു നമ്മൾക്ക് തന്നു. ഡിസ്കഷന്സ് നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെ അല്ല. ഒരു ഫീൽ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും ചിത്ര മിണ്ടുന്നില്ല.

ചിത്ര മിണ്ടാത്തതുകൊണ്ട് ഞാൻ പുറത്തേക്ക് പോയി ചായ ഒക്കെ കുടിച്ചു, തിരികെ വന്നു. മോണിറ്റർ സമയം ആയി. മൂന്നു മോണിറ്റർ കഴിയുമ്പോൾ ആണ് റെക്കോർഡിങ്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈം എന്റെ ശബ്ദം ഒന്ന് ഇടറി. ചൂട് വെള്ളം വേണോ എന്നായി ചിത്ര. അപ്പോഴാണ് ആശ്വാസം ആയത്. അങ്ങനെ പ്രശ്നം ഇല്ലല്ലോ, ദുഖത്തിന്റെ അലകൾ ഒക്കെ മാറി. അങ്ങനെ ഞങ്ങൾ രണ്ടാളും നല്ല രീതിയിൽ പാടി തീർത്തു

Scroll to Top