പ്രായ വിത്യാസം ഒന്നും പ്രശ്നമല്ല, വിപിൻ മീരയെ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത്, കൂടെ തന്റെ ഹൃദയത്തിൽ സ്നേഹം നിറച്ചവൾ എന്ന അഭിസംബോധനയും

ആരാധകരെയും സിനിമാ, സീരിയൽ സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ടാണ് നടി മീര വാസുദേവൻ അവരുടെ വിവാഹവാർത്ത പ്രഖ്യാപിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. രണ്ടുപേരും ‘കുടുംബവിളക്ക്’ സീരിയലിൽ ഒന്നിച്ചു പ്രവർത്തിച്ചവരാണ്. വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിൽ കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്

വിവാഹം ഏപ്രിൽ മാസത്തിൽ കഴിഞ്ഞുവെന്നും, ഔദ്യോഗികമായി രജിസ്റ്റർ ചെയ്തുവെന്നും, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും ഭർത്താവിനും നൽകണമെന്നും ആയിരുന്നു മീരയുടെ പോസ്റ്റിലെ വാക്കുകൾ. ഏക മകന്റെ സാന്നിധ്യത്തിലാണ് മീര വിവാഹം ചെയ്തത്.

വിവാഹവാർത്ത പുറത്തുവിടുന്നതിനും മുൻപ് തന്നെ ഇവർ തമ്മിൽ സോഷ്യൽ മീഡിയയിൽ സംഭാഷണങ്ങൾ നടന്നിരുന്നു. വിപിനിൻറെ ചിത്രങ്ങൾ പലതിലും മീര കമന്റ് ചെയ്തിട്ടുണ്ട്. വിപിൻ അതിനെല്ലാം മറുപടി നൽകുകയുമുണ്ടായി

മീര തന്റെ ഹൃദയത്തിൽ സ്നേഹം നിറച്ചവൾ എന്നാണ് വിപിൻ ഒരു കമന്റിന് മറുപടി നൽകിയത്. തന്റെ മുഖത്തെ പുഞ്ചിരിയുടെ കാരണക്കാരിയും മീരയെന്നാണ് വിപിനിന്റെ ഭാഷ്യം. മീരയുടെ പേരിന്റെ ആദ്യാക്ഷരമായ M എന്നാണ് വിപിൻ മീരയെ വിളിച്ചിരിക്കുന്നത്. വിപിൻ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മിക്കതിലും മീര കമന്റ് ചെയ്തിരിക്കുന്നത് കാണാം. മീരയുടെ കമന്റിന് വിപിൻ മറുപടി കൊടുക്കാതെ പോകുകയുമില്ല. അവിടെയാണ് ഈ അഭിസംബോധന

Scroll to Top