അദ്ദേഹത്തിന്റെ പ്രധാന ഹോബി എന്റെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്യല്‍ ആണ്, വയസാം കാലത്ത് രണ്ടാം വിവാഹം കഴിച്ചതിന് പിന്നാലെ ഭർത്താവിനെക്കുറിച്ച് നടി സബിത നായര്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സബിത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലൂടെയാണ് സബിത പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. സീരിയലിലെ പ്രധാന കഥാപാത്രമായ കല്യാണിയുടെ അമ്മ വേഷത്തിലാണ് താരം എത്തുന്നത്. ആദ്യം ദുരദര്‍ശനിലെ ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായിരുന്നു താരം. പിന്നീട് പെട്ടിലാമ്പ്രട്ട എന്ന സിനിമയിലും കായംകുളം കൊച്ചുണ്ണിയുടെ മകന്‍, നീലക്കുയില്‍ എന്നീ സീരിയലുകളും താരം അഭിനയിച്ചു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.

ഹസ്ബന്‍ഡ് നന്നായി എഴുതുന്ന ആളാണ്. അദ്ദേഹത്തിന്റെ പ്രധാന ഹോബി എന്റെ ഞാന്‍ ശ്രദ്ധിക്കാത്ത നിമിഷങ്ങളിലെ വീഡിയോ എടുക്കുക, അതിനു ചേരുന്ന പാട്ടുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്യുക എന്നതൊക്കെ ആണ്. വളരെ ക്രിയേറ്റിവ് ആയി ചെയ്യും അതൊക്കെ. പിന്നെ അദ്ദേഹത്തിന് നല്ല അഭിനയിക്കാനുള്ള കഴിവുണ്ട്. പുറത്തേക്ക് അത് കൊണ്ടുവന്നിട്ടില്ല എന്നേയുള്ളു. ആളുകളെ ഒക്കെ നന്നായി ഇമിറ്റേറ്റ് ചെയ്യും. ഞാന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന്.

പബ്ലിക്കായി അഭിനയിക്കാനോ ആ കഴിവ് പുറത്തു കൊണ്ടുവരാനോ എന്തെങ്കിലും തരത്തിലുള്ള പബ്ലിസിറ്റിയ്‌ക്കോ പുള്ളിക്ക് താല്പര്യമില്ല. എന്റെ കരിയറില്‍ എല്ലാ സപ്പോര്‍ട്ടും തരുന്നത് അദ്ദേഹമാണ്. ഒന്നിലും ഇടപെടുകയോ എന്നെ ബുദ്ധിമുട്ടിക്കുകയോ ചെയ്യാറില്ല. എത്രത്തോളം സപ്പോര്‍ട്ട് ചെയ്യാമോ അത്രയും സപ്പോര്‍ട്ട് ചെയ്യും. എന്റെ ഫാമിലി മുഴുവന്‍ അങ്ങിനെയാണ്. എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും എന്റെ വീട്ടുകാരും മോനുമെല്ലാം എനിക്ക് നല്ല സപ്പോര്‍ട്ട് ആണ്. മോന്‍ നന്നായി എന്നെ ക്രിട്ടിസൈസ് ചെയ്യുകയും ചെയ്യും.’ സബിത നായര്‍ പറയുന്നു.

Scroll to Top