സെലിനുമായി ഇപ്പോൾ പ്രണയമില്ല, എങ്കിലും ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നയാളാണ്, ഫോട്ടോ ക്യാപ്‌ഷൻ അല്പം കടന്നു പോയി, വ്യക്തത വരുത്തി മാധവ് സുരേഷ്

നടൻ മാധവ് സുരേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ഒരു പിറന്നാൾ ആശംസ ചുരുങ്ങിയ നേരം കൊണ്ട് വൈറലായി മാറിയിരുന്നു. ജന്മദിനം ആശംസിച്ചത് കൂട്ടുകാരി സെലിൻ ജോസഫിനും. കേന്ദ്രമന്ത്രിയും അഭിനേതാവുമായ സുരേഷ് ഗോപിയുടെ ഇളയപുത്രനാണ് മാധവ്. സെലിന്റെ ഒപ്പം ഇരിക്കുന്ന ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് മാധവ് സുരേഷ് ആശംസ പോസ്റ്റ് ചെയ്തത്. ഇത് പ്രണയം എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുകയുണ്ടായി

അതിനും മുൻപ് സെലിൻ ജോസഫ് ആരെന്നറിയേണ്ടിയിരിക്കുന്നു. മലയാള സിനിമ കാണുന്ന പ്രേക്ഷകർക്ക് സെലിൻ ജോസഫിനെ അറിയാം. ഏതാനും ചിത്രങ്ങളിൽ സെലിൻ മുഖം കാണിച്ചിട്ടുണ്ട്. അതിലൊന്ന് പൃഥ്വിരാജ് നായകനായ ‘രണം’ എന്ന ചിത്രമാണ്

തന്റെ ലോകമായി മാറിയ വ്യക്തി എന്നാണ് മാധവ് സെലിനെ വിളിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ പാറപോലെ ഉറച്ച് കൂടെ നിന്നയാളാണ് സെലിൻ. മനുഷ്യനെന്ന നിലയിൽ തന്റെ കുറവുകൾ മനസിലാക്കുകയും, അതിൽ നിന്നും ജീവിതത്തിൽ മുന്നോട്ടു പോകുന്നു എന്ന് ഉറപ്പു വരുത്തുന്നയാളുമാണ് സെലിൻ എന്ന് മാധവ്

സെലിൻ കൂടെയുള്ള പോസ്റ്റ് നേരത്തെയും മാധവിന്റെ പേജിൽ ഉണ്ടായിട്ടുണ്ട്. ഇത്രയും കണ്ടതും പ്രണയമെന്ന തരത്തിൽ റിപോർട്ടുകൾ പലയിടങ്ങളിൽ പ്രചരിച്ചു. ഒടുവിൽ എല്ലാത്തിനും വ്യക്തത വരുത്താൻ മാധവ് രംഗത്തിറങ്ങി

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. തന്റെ ഫോട്ടോ ക്യാപ്‌ഷൻ അല്പം കടന്നു പോയി എന്ന് മനസിലാക്കുന്നു. എന്നാൽ, നിലവിൽ തങ്ങൾക്കിടയിൽ പ്രണയമില്ല. ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നയാളാണ് സെലിൻ എന്നും അതിൽ കൂടുതലായി ഒന്നുമില്ല എന്നും മാധവ് കുറിച്ചു.

Scroll to Top