5 വർഷങ്ങൾക്ക് ശേഷം ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയുമായി റായി ലക്ഷ്മി

കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ,കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, തുടങ്ങിയ വമ്പൻ ഹിറ്റുകൾ രക്ഷകർക്കായി സമ്മാനിച്ച ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഡിഎന്‍എയിലൂടെ റായ് ലക്ഷ്മി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നു .   റായ് ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്ന റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അടുത്തിടെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്  .

2018ല്‍ പുറത്തിറങ്ങിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്‌’ എന്ന ചിത്രമാണ് നടി ഇതിനുമുമ്പ് അഭിനയിച്ച മലയാള സിനിമ. അതിനുശേഷം ആണ് പ്രേക്ഷകർ ഏറെ കാത്തിരുന്ന പോലീസ് വേഷത്തിലൂടെ നടി തിരിച്ചെത്തുന്നത്.

അഷ്‌കർ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമ്മിക്കുന്നത്.   ഡിഎൻഎ ജൂൺ 14-ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിന് എത്തും എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.  ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും ഉൾപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തായാലും റായ് ലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നതിന് സന്തോഷത്തിലാണ് ആരാധകർ.

സമൂഹമാധ്യമത്തിൽ നടി വളരെയധികം സജീവമാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടാനുള്ളത്. ഓരോ വിശേഷങ്ങളും താരം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

Scroll to Top