ഗുൽസുവിന്റെ ചോറൂൺ ചടങ്ങ് നടത്തിയത് മാളുവിന്റെ അച്ഛന്റെ അമ്പലത്തിൽ.. എല്ലാം തേജസിന്റെ പദ്ധതി

മാളവിക കൃഷ്ണദാസിന്റെ വ്ലോ​ഗുകളിലും സോഷ്യൽമീഡിയ പേജിലുമെല്ലാം ഇപ്പോൾ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നത് മകൾ ​​ഗുൽസുവെന്ന് വിളിപ്പേരുള്ള റുഥ്വി തേജസാണ്. 2025ൽ മാളവികയ്ക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം മകളുടെ ജനനമായിരുന്നു. ​ഗർഭിണിയായശേഷം നൃത്തത്തിൽ നിന്നെല്ലാം ഇടവേളയെടുത്തിരുന്ന മാളവിക പ്രസവ രക്ഷയ്ക്ക് എല്ലാം ശേഷം അടുത്തിടെ മുതലാണ് വീണ്ടും ഡാൻസ് ചെയ്ത് തുടങ്ങിയത്. എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള മാളവികയുടെ ഏറ്റവും പുതിയ വ്ലോ​ഗാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മകളുടെ ചോറൂണിന്റെ വിശേഷങ്ങളാണ് വ്ലോ​ഗിൽ‌ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാളവികയുടെ നാടായ പാലക്കാട്ടുള്ള മാങ്ങോട്ട് കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ് നടന്നത്. താൻ വർഷങ്ങളായി നിരന്തരം പോകാറുള്ള ക്ഷേത്രമാണെന്നും അവിടെയുള്ള വിശ്വാസം കൊണ്ടാണ് മകളുടെ ചോറൂണും അതേ ക്ഷേത്രത്തിൽ നടത്തിയതെന്നും മാളവിക പറഞ്ഞു…ഗുൽസുവിന്റെ യഥാർത്ഥ പേരെന്താണെന്ന് ഇപ്പോഴും ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും റുഥ്വി തേജസ് എന്നാണ് മോളുടെ പേരെന്നും പലർക്കും ​ഗുൽസു എന്ന പേര് മാത്രമെ അറിയുകയുള്ളുവെന്നും പറഞ്ഞുകൊണ്ടാണ് മാളവികയുടെ വീഡിയോ ആരംഭിക്കുന്നത്. ഒറ്റപ്പാലം അത്തിപ്പറ്റ മാങ്ങോട്ട് കാവ് അമ്പലത്തിലാണ് ​ഗുൽസുവിന്റെ ചോറൂണ്. എനിക്ക് ഒരുപാട് വിശ്വാസമുള്ള അമ്പലമാണ്.

വർഷങ്ങളായി ഇവിടെ വരാറുണ്ട്. ചോറൂണിന്റെ ബഹളത്തിന് ഇടയിൽ വ്ലോ​ഗ് കാര്യമായി എടുക്കാൻ കഴിഞ്ഞില്ല. എന്റെ കുടുംബാം​ഗങ്ങളും തേജസേട്ടന്റെ അച്ഛനും അമ്മയും ചേച്ചിയും മകളും അടക്കം കുറച്ച് പേർ മാത്രം അടങ്ങിയ ചെറിയ ഫങ്ഷനായിരുന്നു. സദ്യയും മറ്റ് പരിപാടികളും ഒന്നും ഉണ്ടായിരുന്നില്ല. ചോറൂണ് കഴിഞ്ഞുവെങ്കിലും ആറ് മാസം കഴിഞ്ഞ് മാത്രമെ കുഞ്ഞിന് സോളിഡ്സ് കൊടുത്ത് തുടങ്ങുകയുള്ളുവെന്നും മാളവിക കൂട്ടിച്ചേർത്തു. അതേസമയം കുഞ്ഞിന്റെ ചോറൂണ് വരെ ലീവ് നീട്ടി കിട്ടിയ സന്തോഷത്തിലാണ് തേജസ്. മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനാണ് തേജസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തേജസ് നാട്ടിലുണ്ട്.

Scroll to Top