വൻകുടലിൽ അർബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് മമ്മൂട്ടി… പ്രോട്ടോൺ തെറാപ്പിയാണ് മമ്മൂട്ടിയ്ക്കായി നടത്തുന്നത്… ഇപ്പോഴിതാ പ്രോട്ടോൺ തെറാപ്പി മമ്മൂട്ടിയ്ക്ക് ഏറ്റില്ലെന്നും ചികിത്സ ഫലപ്രദമാകാത്തതിനാൽ അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്നും പറയുകയാണ് ബന്ധപ്പെട്ടവർ… കുടലിലെ അസുഖത്തിന് ചികിൽസയിലുള്ള സൂപ്പർ താരം മമ്മൂട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയും സൂചന നൽകുന്നുണ്ട്. രണ്ടാഴ്ചയായി മമ്മൂട്ടി ചികിൽസയിലാണ്.
രോഗ നിർണ്ണയം പ്രാരംഭ ഘട്ടത്തിൽ തന്നെ നടന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നടനുണ്ടായില്ല. പ്രാഥമിക ചികിൽസകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. താമസിയാതെ തന്നെ സിനിമാ അഭിനയത്തിലും സജീവമാകും. ആരോഗ്യത്തിലെ ഗുരുതരാവസ്ഥയിൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്. ഇത്തരത്തിലൊരു അഭ്യൂഹം മറുനാടൻ കൊടുത്തിരുന്നില്ല. മമ്മൂട്ടിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് തന്നെയാണ് മറുനാടൻ വിശദീകരിച്ചിരുന്നത്.
തുടക്കം മുതൽ തന്നെ ചികിൽസാ കാര്യങ്ങളിൽ സംസ്ഥാന സർക്കാരും സജീവ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് മമ്മൂട്ടിയുടെ ചികിൽസാകാര്യങ്ങൾ അവലോകനം ചെയ്യുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് മലയാളത്തിലെ സൂപ്പർതാരത്തിന്റെ ചികിൽസയ്ക്ക് മേൽനോട്ടം നൽകുന്നത്. വിദേശത്ത് അടക്കം പോയുള്ള ചികിൽസയുടെ ആവശ്യം ഈ ഘട്ടത്തിൽ ഇല്ലെന്നാണ് വിലയിരുത്തൽ. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഷൂട്ടിംഗ് നിർത്തി അച്ഛന്റെ ചികിൽസയ്ക്ക് പോയെന്ന സോഷ്യൽ മീഡിയാ ചർച്ചയോടെയാണ് മമ്മൂട്ടിയുടെ അസുഖ വിവരം സോഷ്യൽ മീഡിയയിൽ പലവിധ അഭ്യൂഹമായി മാറിയത്.