മമ്മൂക്കയുടെ വീട്ടിലേക്ക് പ്രവേശനം ഒരേ ഒരാള്‍ക്ക് മാത്രം..!!

നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി പുറത്തു വന്നശേഷം അദ്ദേഹത്തിൻ്റെ കോടിക്കണക്കിന് ആരാധകർ ആശങ്കയിലും പ്രാർത്ഥനയിലുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന വരാൻ പോകുന്ന ചിത്രമായ ‘L2 എമ്പുരാനിൽ’ മമ്മൂട്ടിയും ഉണ്ടെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹൻലാൽ ശബരിമലയിൽ പോയി മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി വഴിപാട് കഴിച്ച ചീട്ട് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇതിനിടെ മമ്മൂക്കയെക്കുറിച്ച് പൃഥിരാജ് പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
മമ്മൂക്കയുടെ വീട്ടിലേക്ക് പ്രവേശനം സഹോദരനായും ഉറ്റ സുഹൃത്തായും മമ്മൂക്ക സ്നേഹിക്കുന്ന മോഹൻലാലിന് മാത്രമാണെന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.

നടന്റെ വാക്കുകൾ ഇങ്ങനെയാണ്: ‘മമ്മൂട്ടി സാറിൻ്റെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്. അവിടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുണ്ട്. അദ്ദേഹത്തിൻ്റെ വീട്ടിലെ ആ നിയമങ്ങൾ ആകെ ഒരാൾക്ക് വേണ്ടി മാത്രമേ മാറ്റപ്പെടുന്നുള്ളൂ. അത് മോഹൻലാൽ സാറിന് വേണ്ടിയാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങൾ എന്തെല്ലാം എന്ന് ഞാൻ പറയുന്നില്ല’, എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.
മോഹൻലാൽ ശബരിമലയിൽ പോയി മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി വഴിപാട് കഴിച്ചത് ഏറെ ശ്രദ്ധേയായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും ഒന്നിച്ചു വേഷമിടുന്നുണ്ട്. ഈ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് മമ്മൂട്ടിയുടെ രോഗവിവരം പ്രചരിച്ചത്.

ശബരിമലയിൽ പോയപ്പോൾ മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് തോന്നിയെന്ന് മോഹൻലാൽ. അങ്ങനെ ഒരു വഴിപാടും കഴിച്ചു. എന്നാൽ വിശാഖം നക്ഷത്രജാതനായ മുഹമ്മദ് കുട്ടിയുടെ പേരിൽ മോഹൻലാൽ കഴിച്ച വഴിപാടിൻ്റെ വിവരം പുറംലോകമറിഞ്ഞു.
‘ശബരിമലയിൽ പോയപ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നെനിക്ക് തോന്നി. ഞാൻ ചെയ്തു. അവിടെ വഴിപാട് രസീത് കണ്ട ആരോ അത് വാർത്തയാക്കി. മലയാള സിനിമയിൽ എല്ലാവരും ഒരു കുടുംബം പോലെയാണ്,’ എന്നാണ് മോഹൻലാൽ പറഞ്ഞത്. നരസിംഹം, ഹരികൃഷ്‌ണൻസ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു വേഷമിട്ടിരുന്നു