ഉപ്പൂപ്പയോട് ചേർന്നുനിന്ന് കൊച്ചു മകൾ‌, കുഞ്ഞ് മറിയത്തിന്റെ നെറുകയിൽ ചുംബിച്ച് മമ്മൂട്ടി, ചിത്രം വൈറൽ

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ്റെയും അമാൽ സൂഫിയയുടെയും മകൾ മറിയം അമീറ സൽമാൻ ആരാധകർക്കും ഏറെ പ്രിയങ്കരിയാണ്. ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ ക്യാമറക്കണ്ണുകൾ മറിയത്തെ പൊതിയാറുണ്ട്.

മമ്മൂട്ടിയും കൊച്ചുമകൾ മറിയവും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാണ്. കോവിഡ് കാലത്ത് മറിയത്തിനു മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമായാലും മറിയത്തിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണെങ്കിലുമൊക്കെ ആരാധകർ ഒരുപോലെ നെഞ്ചേറ്റിയ മുഹൂർത്തങ്ങളാണ്.

ഇപ്പോഴിതാ, മമ്മൂട്ടിയും മറിയവും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞ് മറിയത്തിന്റെ നെറുകയിൽ ചുംബിക്കുന്ന മമ്മൂട്ടിയേയും ഉപ്പൂപ്പയോട് ചേർന്നു നിൽക്കുന്ന കുഞ്ഞുമറിയത്തേയുമാണ് ചിത്രത്തിൽ കാണാനാവുക.

അടുത്തിടെ, നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതം എത്തിയപ്പോഴും ക്യാമറക്കണ്ണുകൾ പിൻതുടർന്നത് മറിയത്തിനെയും മറിയത്തിന്റെ ഉപ്പൂപ്പയായ മമ്മൂട്ടിയേയുമാണ്.

മറിയവും മമ്മൂട്ടിയും തമ്മിലുള്ള ബോണ്ടിനെ കുറിച്ച് ദുൽഖർ പല അഭിമുഖങ്ങളിലും വാചാലനാവാറുണ്ട്. മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ഫൊട്ടോ എടുത്ത നിമിഷത്തെ കുറിച്ചും ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Scroll to Top