28-ാം വയസില്‍ പ്രീഡിഗ്രിക്കാരിയെ പെണ്ണുകണ്ടു, ഒറ്റനോട്ടത്തില്‍ ആ 17കാരിയെ ഇഷ്ടപ്പെട്ടു, വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മമ്മൂക്ക സൂപ്പര്‍സ്റ്റാറും.. താരദമ്പതികളുടെ ജീവിത കഥ

പരസ്പര സ്നേഹത്തിന്റെയും തിരിച്ചറിവുകളുടെയും പിന്തുണയില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് കരുത്തും പ്രാണശ്വാസവുമായി മാറിയ ദാമ്പത്യങ്ങള്‍. അതിലൊന്നാണ് നടന്‍ മമ്മൂട്ടിയുടേയും ഭാര്യ സുല്‍ഫത്തിന്റേയും. എല്‍എല്‍ബി പഠനം കഴിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു വരവേയാണ് 28-ാം വയസില്‍ മമ്മൂട്ടി വിവാഹിതനാകുന്നത്. സുല്‍ഫത്തിന്റെ വരവ് ഒരു ഭാഗ്യ നക്ഷത്രമായിട്ടാണെന്ന് തിരിച്ചറിയാന്‍ മമ്മൂട്ടിയ്ക്ക് പിന്നെ അധികകാലം വേണ്ടിവന്നില്ല.

നാട്ടുനടപ്പ് അനുസരിച്ചായിരുന്നു 1979 മെയ് ആറിന് മമ്മൂക്കയുടേയും സുല്‍ഫത്തിന്റേയും വിവാഹം. ആദ്യ ഒന്ന് രണ്ട് പെണ്ണുകാണലുകള്‍ കഴിഞ്ഞപ്പോഴാണ് 17കാരിയും അന്ന് പ്രീഡിഗ്രിയ്ക്ക്് പഠിക്കുകയുമായിരുന്ന സുല്‍ഫത്തിനെ കാണാന്‍ മമ്മൂക്ക കുടുംബസമേതം പെണ്ണു വീട്ടിലെത്തിയത്. ഉപ്പയും ഉമ്മയും എല്ലാം ഉണ്ടായിരുന്നു ഒപ്പം. ആദ്യ ഒന്ന, രണ്ട് പെണ്ണുകാണലുകള്‍ കഴിഞ്ഞതിനു ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. മമ്മൂട്ടിക്ക് ഒറ്റനോട്ടത്തില്‍ തന്നെ സുല്‍ഫത്തിനെ ഇഷ്ടമായി. മമ്മൂട്ടിയുടെ മനസറിഞ്ഞതോടെ ബാപ്പയും ഉമ്മയും നിക്കാഹിന് സമ്മതം മൂളി. അങ്ങനെയാണ് അധികം വൈകാതെ തന്നെ പരമ്പരാഗത മുസ്ലിം വിവാഹ ചടങ്ങുകള്‍ അനുസരിച്ച് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതസഖിയായത്. അന്ന് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന സുല്‍ഫത്ത് പിന്നീട് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഡിഗ്രി പ്രവേശനം നേടിയില്ല.

വിവാഹത്തിന് മുന്‍പ് മമ്മൂട്ടി ചെയ്തതെല്ലാം ചെറിയ വേഷങ്ങളായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ മേള എന്ന കെ ജി ജോര്‍ജ്ജ് ചിത്രത്തില്‍ വിജയനെന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയത് കരിയറിലെ ഒരു വലിയ വഴിത്തിരിവിലേക്ക് ആയിരുന്നു. തൊട്ടടുത്ത വര്‍ഷം തൊട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. ശരിക്കും ഭാഗ്യ നക്ഷത്രം ഉദിച്ചതു പോലെ തന്നെ. മുപ്പതാം വയസില്‍ സുല്‍ഫത്തിലൂടെ മമ്മൂട്ടി തന്റെ ഭാഗ്യം തിരിച്ചറിയുകയായിരുന്നു. വിജയത്തിന്റെ പാരമ്യതയില്‍ നില്‍ക്കവേയാണ് വിവാഹത്തിന്റെ മൂന്നാം വര്‍ഷം മകള്‍ സുറുമിയും നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍ ദുല്‍ഖറും ജനിച്ചത്. മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. സുറുമിയുടെയും ദുല്‍ഖറിന്റെയും പ്രഥമ വിദ്യാഭ്യാസം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചി പനമ്പള്ളി നഗറിലേക്ക് മാറിയത്.

കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രത്യേകം ശ്രദ്ധിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് എന്ന് പലപ്പോഴും സുല്‍ഫത്ത് പറഞ്ഞിട്ടുണ്ട്. ഉത്തരവാതിത്വങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആള്‍ കൂടിയാണ് മമ്മൂട്ടിയെന്നും സുല്‍ഫത്ത് പലകുറി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലും അന്നും ഇന്നും താങ്ങും തണലുമായി സുല്‍ഫത്ത് നില്‍ക്കുന്നുണ്ട്. സുലു എന്നാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിളിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ് എന്നതാണ് ഇവരുടെ ദാമ്പത്യ വിജയത്തിന്റെ രഹസ്യം.

Scroll to Top