മമ്മൂട്ടി പള്ളിയിലെത്തി നിസ്ക്കരിക്കുന്ന വീഡിയോകൾ ഒട്ടനവധി നമ്മൾ കണ്ടിട്ടുണ്ട്… പ്രത്യേകിച്ച് പുണ്യമാസങ്ങളിൽ… അങ്ങനെ തന്റെ വിശ്വാസത്തെയും പ്രാർത്ഥനയെയും മുറുകെ പിടിച്ച് ജീവിക്കുന്ന ഒരു മനുഷ്യൻ എങ്ങനെയാണ് ഈ റമദാൻ മാസത്തിൽ പള്ളിയിൽ പോവാതിരിക്കുന്നത്… ഷൂട്ടിംഗിനിടയിൽ പോലും നിസ്‌കാരത്തിന് സമയമായാൽ അദ്ദേഹം മേക്കപ്പ് അഴിച്ച് കൈകാലുകൾ ശുദ്ധിയാക്കി നിസ്‌കരിക്കാനെത്തും. പ്രത്യേകിച്ചും വെള്ളിയാഴ്ചകളിലെ പള്ളി നിസ്‌കാരം അദ്ദേഹം മുടക്കാറേയില്ല. കൊച്ചി നഗരത്തിലെ പള്ളികളിൽ വെള്ളിയാഴ്ച ഉച്ചയ്‌ക്കെത്തുന്ന മമ്മൂട്ടിയും ദുൽഖറും പതിവ് കാഴ്ച കൂടിയായിരുന്നു.
ഇപ്പോഴും അങ്ങനെയൊരു വീഡിയോയാണ് വൈറലാകുന്നത്. അസുഖത്തിന്റെ വേദനകൾക്കിടയിലും അദ്ദേഹം നിസ്‌കരിക്കാൻ വെള്ളിയാഴ്ച പള്ളിയിലെത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്…പ്രോട്ടോൺ ചികിത്, നടന്നു കൊണ്ടിരിക്കുകയാണ്… അദ്ദേഹത്തിന്റെ ഈ ചികിത്സയ്ക്കായി കുടുംബം മുഴുവൻ ചെന്നൈയിലുണ്ട്… അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പമുണ്ട്… ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്… ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. ഇപ്പോഴിതാ നടൻ തമ്പി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പി യിലൂടെ യാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്.
മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭാഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെഅറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ലെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്…