നടി അക്ഷയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പുമായി നടി മഞ്ജു പത്രോസ്. ടിവി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. ഇപ്പോൾ അളിയൻസ് എന്ന ടെലിവിഷൻ പരമ്പരയിലാണ് മഞ്‍ജു പത്രോസ് അഭിനയിക്കുന്നത്. അക്ഷയ എസ് ആണ് പരമ്പരയിൽ മഞ്ജുവിന്റെ മകളായി അഭിനയിക്കുന്നത്.ഇപ്പോഴിതാ, മകളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ…’ എന്നാണ് അക്ഷയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.നിരവധിയാളുകളാണ് പോസ്റ്റിനു താഴെ അക്ഷയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
കൗമുദി ചാനൽ അവതരിപ്പിക്കുന്ന അളിയൻസ് എന്ന ടെലിവിഷൻ പരമ്പര പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട പരമ്പരകളിലൊന്നാണ്. മഞ്ജുപത്രോസ് അടക്കം ഉള്ള താരങ്ങൾ അണിനിരക്കുന്ന ഷോയിൽ ബാലതാരംഅക്ഷയ എസ് ആണ് പരമ്പരയിൽ മഞ്ജുവിന്റെ മകളായി അഭിനയിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു മകളായി എത്തുന്ന അക്ഷയ്ക്ക് പിറന്നാൾ ആശംസിച്ച് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അക്ഷയ എന്നും ഒരു പെൺകുഞ്ഞിൻ്റെ കുറവ് ഇല്ലാതാക്കിയെന്നും ആശംസയ്‌ക്കൊപ്പം മഞ്ജു പറയുന്നു. കൗമുദി ടിവിയിലെ ‘അളിയൻസ്’ എന്ന സീരിയലിലാണ് മഞ്ജുവും അക്ഷയയയും ഒരുമിച്ച് അഭിനയിക്കുന്നത്.
‘അമ്മേടെ മുത്തിന് ഇന്ന് പിറന്നാൾ ആണ്. നീ എന്റെ ജീവിതത്തിൽ വന്നതാണ് മഞ്ജുമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്. ഒരു പെൺകുഞ്ഞിൻ്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്. നിനക്ക് ഉടുപ്പ് മേടിക്കുമ്പോ കമ്മൽ മേടിക്കുമ്പോ നിന്നെ കെട്ടിപ്പിടിക്കുമ്പോ നിനക്ക് ഉമ്മ തരുമ്പോ അമ്മ മനസിലാക്കാറുണ്ട് അമ്മക്ക് ഒരു മകൾ കൂടി ഉണ്ടെന്ന്. അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ” മഞ്ജു കുറിച്ചു.
മഞ്ജുമ്മാ.. എന്നും ഈ മകൾ ഒപ്പം ഉണ്ടാകും”, എന്നാണ് മഞ്ജുവിൻ്റെ പോസ്റ്റിനു താഴെ അക്ഷയ കമന്റ് ചെയ്തത്. മറ്റു നിരവധി പേർ പോസ്റ്റിനു താഴെ അക്ഷയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.അക്ഷയയുടെ അമ്മയും അളിയൻസിൽ അഭിനയിക്കുന്നുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അക്ഷയ പരമ്പരയുടെ ഭാഗമാകുന്നത്. അമ്മ, അച്ഛൻ, ചേട്ടൻ, എന്നിവർ അടങ്ങുന്നതാണ് അക്ഷയയുടെ കുടുംബം. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അക്ഷയ പരമ്ബരയിൽ എത്തിയത്. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ അക്ഷയക്ക് ഡോക്‌ടർ ആകാൻ ആയിരുന്നു ആഗ്രഹം. സുലുവായെത്തുന്നത് അക്ഷയയുടെ അമ്മയാണ്. മകളുടെ കൂടെ വന്ന് അമ്മയും അഭിനേത്രിയായി മാറുകയായിരുന്നു.
അച്ഛന്റെ പേര് അനിൽകുമാർ. ബിസിനസുകാരനാണ്. ചേട്ടൻ ആകാശ്. എയർ നോട്ടിക്കൽ എൻജിനീയർ ആണ് ചേട്ടൻ. തിരുവനന്തപുരം സ്വദേശിയാണ് അക്ഷയ.