മെഹന്തിക്ക് പിന്നാലെ ഹൽദി ആഘോഷമാക്കി മീര നന്ദനും ശ്രീജുവും, ചിത്രങ്ങൾ കാണാം

വിവാഹിതയാകാനൊരുങ്ങുകയാണ് പ്രിയ നടി മീര നന്ദൻ. വിവാഹത്തിനു മുൻപായുള്ള ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിരുന്നു. ഹൽദി ചടങ്ങുകളിലും പങ്കെടുക്കാൻ മീരയുടെ അടുത്ത സുഹൃത്തായ ആൻ അഗസ്റ്റിൻ എത്തിയിരുന്നു.

ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് മീരയുടെ വരൻ. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയത്. അവിടെ ജനിച്ചു വളർന്നതിന്റെ കൾച്ചറൽ വ്യത്യാസങ്ങൾ ഉണ്ട്. എന്നെ കുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്നില്ല ആൾക്ക്. നൂറുശതമാനം അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. ആദ്യം പാരന്റ്സ് തമ്മിൽ സംസാരിച്ചു. പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ച് പരസ്പരം മനസ്സിലാക്കി. വളരെ ഈസി ഗോയിങ് ആളാണ് ശ്രീജു. ഞാൻ നേരെ ഓപ്പോസിറ്റാണ്”, അടുത്തിടെ ഒരു അഭിമുഖത്തിൽ മീര പറഞ്ഞിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.

Scroll to Top