ശരീരത്തിന്റെ യഥാർത്ഥ അവസ്ഥ!!! മമ്തയുടെ ധൈര്യത്തെ ചർച്ചയാക്കി പുതിയ പോസ്റ്റ്

ലോക വിറ്റലിഗോ ദിനത്തിൽ ശരീരത്തിലെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു മമ്ത മോഹൻദാസ്. കീഴടക്കുക ശക്തമാക്കുക എപ്പോഴും പോസിറ്റീവ് ആയിരിക്കുക ഓട്ടോ ഇമ്മ്യൂൺ സ്വയം സ്നേഹിക്കുക എന്നീ ഹാഷ്ടാകുകൾ നൽകിക്കൊണ്ടാരുന്നു താരം തന്നെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞവർഷം ആയിരുന്നു  വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം തനിക്കുണ്ടെന്ന് താരം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. തൊലിപ്പുറത്തിന്റെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ താരമിപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.

ആകാശത്തെ തൊടാൻ വളരുന്ന ചോക്ലേറ്റ് എന്നായിരുന്നു താരം ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയത്.നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകളുമായി വന്നത്.ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണൽ ഡിസോഡർ.

വിവാഹത്തിനുശേഷം ആയിരുന്നു മംത മോഹൻദാസ് ക്യാൻസർ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. വിവാഹമോചിത ആവുകയും ചെയ്തു.നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു താരം രോഗമുക്ത നേടിയെടുത്തത്.അതിനുശേഷം സിനിമയിൽ സജീവമാവുകയും ചെയ്തു. പിന്നീടാണ് താരത്തിന് വെള്ളപ്പാണ്ട് എന്ന അസുഖം വന്നതായി സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുന്നത്.ഇപ്പോഴും താരം അഭിനയരംഗത്ത് വളരെയധികം സജീവമാണ്. അമേരിക്കയിലാണ് താരം  ഏറെ സമയം ചെലവഴിക്കാറുള്ളത് അവിടെ വച്ച് തന്നെയാണ് ചികിത്സയും ഉള്ളത്

Scroll to Top