മൂക്ക് നീണ്ടതെന്ന വിമർശനങ്ങൾക്ക് പുല്ലുവില, ‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിന് പിന്നാലെ ഒട്ടനവധി മോശം കമന്റുകൾ ആണ് സദാചാര മല്ലൂസ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. അതിനെല്ലാം കൂടി വായടപ്പിക്കുന്ന ഒരു മറുപടിയാണ് മീര നൽകിയത്.

ഗായികയും നടിയുമായ മീര തന്റെ പ്രിയപ്പെട്ട ഗുരുവായൂർ കണ്ണന്റെ തിരുനടയിൽ വച്ചാണ് വിവാഹിതയായത്. തന്റെ വിവാഹം ഇവിടെ വച്ചാകണം എന്ന് പണ്ടേ ആഗ്രഹം ആയിരുന്നുവെന്നും കണ്ണൻ അത്രയും എനിക്ക് ഇമ്പോർട്ടന്റ് ആണെന്നും വിവാഹശേഷം പ്രതികരിച്ചു.

ശ്രീജുവിന്റെ ലുക്കിനെക്കുറിച്ചായിരുന്നു അധികവും കമന്റുകൾ വന്നത്.ഏറെ വിമർശങ്ങൾ നേരിടേണ്ടി വന്നു എങ്കിലും നിരവധി ആളുകൾ ആണ് മീരയെ പിന്തുണച്ചുകൊണ്ട് എത്തിയത്, തങ്ങളുടെ പിന്തുണ പലരും പോസ്റ്റുകളിലൂടെ പങ്കിട്ടു.

“മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്” എന്ന ക്യാപ്‌ഷനു ഒപ്പമാണ് തന്റെ വിവാഹചിത്രങ്ങൾ മീര പങ്കുവച്ചത്, ഇത്തവണയും മീരയെ അനുകൂലിച്ചു നിരവധി ആളുകൾ എത്തി. മീരയുടെ പോസ്റ്റിലൊക്കെ സൗന്ദര്യത്തിന് സ്റ്റഡി ക്ലാസ് എടുക്കുന്നവന്മാർ ഇടയ്ക്ക് സ്വന്തം ലൈഫിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാണ് എന്നും കമന്റുകൾ വരുന്നുണ്ട്.

മീരയുടെ പോസ്റ്റിലൊക്കെ സൗന്ദര്യത്തിന് സ്റ്റഡി ക്ലാസ് എടുക്കുന്നവന്മാർ ഇടയ്ക്ക് സ്വന്തം ലൈഫിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്; ഈ കാലം കൊണ്ട് ഒരു മര്യാദയ്ക്ക് വിവാഹം കഴിക്കാതെ , ലൈഫിൽ ഒന്നും ആകാതെ ഉള്ള ആളുകളുടെ ഫ്രസ്‌ട്രേഷൻ ആകാം സദാചാരം എന്നാണ് ഒരു വ്യക്തി കമന്റുചെയ്തത്.

സന്തോഷമായി സമാധാനമായി ഞങ്ങൾക്ക് ജീവിക്കണം അതുമാത്രമാണ് സ്വപ്നം. പിന്നെ എഫ് എം ലെ ജോലി ആണ് പ്രധാനമെന്നും മീര വിവാഹശേഷം പറഞ്ഞിരുന്നു. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് വിവാഹം ഉറപ്പിച്ചു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. ആലപ്പുഴ സ്വദേശിയാണ് ശ്രീജു

Scroll to Top