എന്റെ വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്തിട്ടും കാര്യമില്ല, ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളും രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെ വലിയതോതിൽ സൈബർ ആക്രമണവും നേരിട്ടിരുന്നു. ഇപ്പോളിതാ ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.

ട്രോൾ ഒക്കെ ആര് ശ്രദ്ധിക്കുന്നു. നമുക്ക് അത് ബാധകമല്ല. ഇത് എന്റെ ജീവിതമാണ്. ഭക്തിമാർഗ്ഗം ഒന്നുമല്ല. പണ്ടും ഞാൻ ഇങ്ങനെ തന്നെയാണ്. അങ്ങനെ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അത് വിട്ടിട്ട് വേറെ കളിയില്ല. നമ്മൾ ഓരോരുത്തരും നമ്മുടേതായ കാഴ്ചപ്പാടിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഓരോരുത്തരുടെയും വിശ്വാസം, ഇഷ്ടം. എന്തു വേണേലും പറയുന്ന ഒരു കാലമാണ്. അതൊന്നും എന്നെ ബാധിക്കാറില്ല”.

എന്റെ വിശ്വാസത്തെ നിങ്ങൾ ചോദ്യം ചെയ്താലും ഞാൻ വിചാരിക്കേണ്ടേ ആ വിശ്വാസം മാറണമെങ്കിൽ. വേറെ ഒരാൾ വിചാരിച്ചാൽ നമ്മളെ തളർത്താൻ പറ്റില്ല, വളർത്താൻ പറ്റും. ഇത് മേക്കോവർ ഒന്നുമല്ല, തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതാണ്.

ചലച്ചിത്ര നടി, ടെലിവിഷൻ അവതാരിക, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി. മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. 2001 മുതൽ മലയാള സിനിമയിൽ സജീവമാണ് രചന. ലക്കി സ്റ്റാർ അടക്കമുള്ള ചില സിനിമകളിൽ നായികയുമായിരുന്നു. രചന നായികയായി വരുമ്പോഴുള്ളതിനേക്കാൾ സ്വീകാര്യത താരം സഹ​ നടി റോളുകൾ ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവും സ്റ്റേജ് ഷോകളുമെല്ലാമായി രചന സജീവമാണ്

Scroll to Top