ഉയരത്തെക്കാൾ വലിയ ലഹങ്കയാണല്ലോ!!! ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു മീര

മുല്ല എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ മീര നന്ദൻ വിവാഹിതയാകാൻ ഒരുങ്ങുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുമാണ് താരത്തെ വിവാഹം ചെയ്ന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹനിശ്ചയം സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിൻറെ ആഘോഷങ്ങൾക്ക് തുടക്കമായി എന്ന രീതിയിലാണ് താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിനിമാതാരങ്ങളായ നസ്രിയ മുത്തുമണി ആൻഡ് അഗസ്റ്റിൻ തുടങ്ങിയ താരങ്ങളും മെഹന്ദി ചടങ്ങ് ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. വിവാഹം അടുത്തമാസം ആദ്യം ആഴ്ചയിൽ ഉണ്ടാകുമെന്നാണ് വിവരം.

ഏഷ്യാനെറ്റ് എന്ന ചാനലിലൂടെ താരം ആദ്യമായി അവതാരികയെ എത്തുന്നത്. അതിനുശേഷം ദിലീപിൻറെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം മലയാളികൾക്കിടയിൽ പ്രിയങ്കരിയായി. 2008ൽ ആയിരുന്നു താരത്തിന്റെ സിനിമ ജീവിതത്തിലെ അരങ്ങേറ്റം.

നീണ്ട നാളുകളായി താരം അഭിനേരംഗത്ത് നിന്നും മാറി നിൽക്കുകയാണ്. എന്നാലും എൻറെ അളിയാ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. താരം ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്.
ഗായിക എന്നതിൽ അപ്പുറം ഒരു ആർജെയായും ഗായികയായും അവതാരികയും താരം പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.

Scroll to Top