മൂന്നാം വിവാഹ ശേഷമുള്ള വലിയ സന്തോഷം പങ്കിട്ട് മീരാ വാസുദേവ്, ലൈക്ക് അടിച്ച് ഭർത്താവ്, ആശംസകളുമായി ആരാധകർ

നടി മീരാ വാസുദേവൻ മലയാളി പ്രേക്ഷകർക്ക് അവരുടെ സുമിത്രയാണ്. സർവംസഹയായി ഭർത്താവിന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വിധേയയായി ജീവിക്കേണ്ട വന്ന സുമിത്ര ഒടുവിൽ സ്വന്തം ജീവിതം കണ്ടെത്തുന്നതായിരുന്നു ‘കുടുംബവിളക്ക്’ സീരിയലിലെ കഥാനായിക. കഴിഞ്ഞ മാസം താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചിരുന്നു

സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. തീർത്തും അപ്രതീക്ഷിതമായാണ് മീര വിവാഹവാർത്ത പ്രഖ്യാപിച്ചത്. ഇപ്പോൾ വിവാഹശേഷമുള്ള ഒരു വലിയ സന്തോഷത്തെക്കുറിച്ച് മീര വിശേഷം പങ്കിടുന്നു

വിവാഹശേഷം പ്രേക്ഷകർക്ക് സുമിത്രയെ കാണാൻ കിട്ടിയിരുന്നില്ല. സോഷ്യൽ മീഡിയയിലും മീര അവരുടെ സാന്നിധ്യം ക്ലിപ്തപ്പെടുത്തി. പ്രായത്തിന്റെ പേരിൽ മീരയും വിപിനും ഏറെ സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിരുന്നു

വിപിൻ പുതിയങ്കം മീരാ വാസുദേവനെക്കാൾ പ്രായം കുറഞ്ഞയാൾ എന്ന കണ്ടെത്തലായിരുന്നു ആക്രമണത്തിന് പിന്നിൽ. ഇവരുടെ പ്രായം ചികഞ്ഞിറങ്ങിയവർക്ക് മുന്നിൽ വിപിനും മീരയും മൗനം പാലിച്ചു. ആക്രമണം താനേ അവസാനിക്കുകയും ചെയ്തു

മീരയെ ‘എം’ എന്ന് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നയാളാണ് വിപിൻ. വിപിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ കമന്റ് സെക്ഷനിൽ എത്തിച്ചേർന്ന മോശം പരാമർശങ്ങൾ പലതും വിപിൻ പിന്നീട് ഡിലീറ്റ് ചെയ്തു നീക്കിയതായും കാണാം

ആ ഇരുണ്ട നാൾ നീങ്ങി, സുമിത്ര ഇനി സുജാതയാവാനുള്ള തയാറെടുപ്പിലാണ്. ഇനി ഒരമ്മായിയമ്മയുടെ റോളിലാകും മീരാ വാസുദേവൻ നിറയുക. പുതിയ സീരിയലായ ‘മധുരനൊമ്പരക്കാറ്റ്’ നാളെമുതൽ ആരംഭിക്കും. സീ കേരളം ചാനലിലാണ് സീരിയൽ പ്രക്ഷേപണം ചെയ്യുക. മീരയ്ക്ക് പിന്തുണയുമായി ഭർത്താവ് വിപിൻ കൂടെയുണ്ട്. പുതിയ സീരിയലിന്റെ വിശേഷം പങ്കിട്ടുകൊണ്ടുള്ള പോസ്റ്റുകളിൽ വിപിൻ ലൈക്ക് ചെയ്തിട്ടുണ്ട്

Scroll to Top