പ്രേമത്തിലേക്ക് വിളിച്ചത് എന്തോ തലവരയാണ്,  ഗംഭീര നടി ആയതുകൊണ്ടല്ല ഇവിടംവരെ എത്തിയത്!!!  അനുപമ പരമേശ്വരൻ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് അനുപമ പരമേശ്വരൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു താരം അന്യഭാഷ ചിത്രങ്ങളിൽ ശ്രദ്ധേയമായി മാറിയത്.

ഇപ്പോൾ തെലുങ്ക് സിനിമ ലോകത്ത് മുൻനിരയെ നടികളിൽ ഒരാളാണ് അപർണ പരമേശ്വരൻ. ഒരു ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി താരം പ്രേമം സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

നടിയുടെ വാക്കുകൾ: താനൊരു ഗംഭീര നടിയായതുകൊണ്ട് സുന്ദരിയായതുകൊണ്ട് ഒന്നുമല്ല ഇവിടം വരെ എത്തിയത്. അത് തന്നെ വിധിയാണ് ഭാഗ്യം വന്നുചേർന്നത് കൊണ്ടൊക്കെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്.ദൈവം മനുഷ്യരൂപയാണ് എന്ന് അൽഫോൺസ് ചേട്ടൻ എന്നെ തിരഞ്ഞെടുത്തത് എൻറെ തല വരെയാണെന്നും താരം പറഞ്ഞു. എങ്ങനെയൊക്കെയോ സിനിമകൾ വന്നു. പിന്നെ ഓരോ ചിത്രങ്ങളിലേക്ക് ആളുകൾ വിളിക്കുന്നതും ഭാഗ്യമായി കാണുന്നു. അഭിനയിച്ച തകർത്തു എന്നൊന്നും പറയാൻ ആവില്ല. ആളുകൾക്ക് എന്നെ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. എന്തോ ഭാഗ്യത്തിന് ഭാഗമായാണ് താൻ ഇങ്ങനെ പോകുന്നതെന്നും അവർ അനുപമ പറഞ്ഞു.

പ്രേമം എന്ന ചിത്രത്തിന് ശേഷം അന്യഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെയാണ് താരം സ്വന്തമാക്കി എടുത്തത്.

Scroll to Top