ഈ ദിവസം ആഘോഷിക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയല്ല, ഈ യാത്രയിൽ നിങ്ങളെ എന്റെ കൂട്ടാളിയായി ലഭിച്ചതിൽ നന്ദി, ഭർത്താവിന് 40ാം ജന്മദിനാശംസകൾ നേർന്ന് അശ്വതി ശ്രീകാന്ത്

ടെലിവിഷൻ അവതാരക അഭിനേയത്രി എന്നീ നിലകളിൽ ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അശ്വതിയെ തേടിയെത്തി. സോഷ്യൽമീഡിയയിൽ വളരെയധികം സജീവമാണ് താരം.ഇപ്പോഴിതാ കുടുംബത്തിലെ ഒരു ആഘോഷം കൂടി വന്നുചേർന്നിരിക്കുന്നു. ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കുകയാണ് അശ്വതി.

‘ഞങ്ങൾ ഈ ദിവസം ആഘോഷിക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയല്ല, എനിക്കറിയാം വർഷങ്ങളുടെ ആസൂത്രണത്തിന് ശേഷം നമ്മൾ നിങ്ങളുടെ 40-ാം ജന്മദിനത്തിൽ ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ ഇരുന്നു. പക്ഷേ കുഴപ്പമില്ല. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാൻ ജീവിതം നമ്മെ നന്നായി പരിശീലിപ്പിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾ ഇതാ, മറ്റൊരു മനോഹരമായ നാഴികക്കല്ല് കൂടി സ്വീകരിക്കുന്നു. ഈ യാത്രയിൽ നിങ്ങളെ എന്റെ കൂട്ടാളിയായി ലഭിച്ചതിൽ എപ്പോഴും നന്ദിയുണ്ട്. 40-കളിലേക്ക് എത്തിയ എന്റെ മനുഷ്യന് ജന്മദിനാശംസകൾ’,- അശ്വതി ശ്രീകാന്ത് കുറിച്ചു.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനിയിലാണ് അശ്വതി ശ്രീകാന്തിനെ കണ്ടത്.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Scroll to Top