ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ മേഘ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. മിഴി രണ്ടിലും പരമ്പരയിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മേഘ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടി വരജയ്ക്കൊപ്പമുള്ള ഫോട്ടോ മേഘ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പ്രേഷകർ അറിയുന്നത്… ശ്രീനിഷ് ചേട്ടന്റെയും വരദചേച്ചിയുടെയും ഒപ്പം പ്രണയം എന്ന പരമ്പരയിൽ ഞാൻ അഭിയിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ ലക്ഷ്മി എന്ന കഥാപാത്രം എനിക്ക് ഭാഗ്യമാണ്.
ആളുകൾ ഇപ്പോൾ ലക്ഷ്മി അല്ലെ എന്ന് ചോദിക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. എന്ന് ഒരിക്കൽ മേഘ പറഞ്‍ിരുന്നു… പിന്നീട് മേഘയും സൽമാനുള്ളും ഒന്നിച്ചപ്പോഴും വരദ കട്ടയ്ക്ക് ഇരുവരുടെയും കൂടെ ഉണ്ടായിരുന്നു…ഓണ്‍ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ്. സ്‌ക്രീനില്‍ പ്രണയിച്ചു നടന്നവര്‍ ജീവിതത്തിലും ഒരുമിക്കുന്നത് നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. അത്തരം ഒരുമിക്കലുകള്‍ ആരാധകര്‍ ആഘോഷിക്കുന്നതും പതിവാണ്. അത്തരം ജോഡികളാണ് മേഘയും സൽമാനുൾ ഫാരിസും.
ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു ഇരുവരും. സീ കേരളയിലെ മിഴിരണ്ടിലും എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്‌ക്രീനിലെ നായകനും നായികയും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ സല്‍മാനുല്‍ ആണ് തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറി ഈ നവദമ്പതികള്‍.