ചന്ദനമഴ സീരിയൽ കഴിഞ്ഞുവർഷങ്ങൾ ആയെങ്കിലും അമൃത ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മേഘ്‌ന വിൻസെന്റ്. മിസിസ് ഹിറ്റ്‌ലർ മുതൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ തിരിച്ചുവരവിൽ അവതരിപ്പിച്ച മേഘ്ന ഇപ്പോൾ സാന്ത്വനം രണ്ടിൽ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് തിളങ്ങുന്നത്. ആദ്യ വിവാഹവും തുടർന്നുണ്ടായ ഡിപ്രെഷൻ സ്റ്റേജ് അതിനെ ജീവിച്ച കാലഘട്ടം ഒക്കെയും മേഘ്ന പറഞ്ഞിരുന്നു. ഏറെക്കാലം അമ്മയ്‌ക്കൊപ്പം മേഘ്ന ചെന്നൈയിൽ ആയിരുന്നു. സീ കേരളത്തിൽ തുടങ്ങിയ Mrs. Hitler പരമ്പരയിലൂടെയാണ് ഏറെനാളുകൾക്ക് ശേഷം മേഘ്ന മടങ്ങിവന്നത്. മലയാളത്തിൽ നിന്നും ഏറെക്കാലം വിട്ടുനിന്ന മേഘ്ന ചെന്നൈയിൽ തമിഴ് റിയാലിറ്റി ഷോയിലും വിന്നർ ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ സ്ഥാനം അറിയിച്ച മേഘ്ന അറിയപ്പെടുന്ന നർത്തകി കൂടിയാണ്. യൂട്യൂബർ ആയും തിളങ്ങുന്ന മേഘ്‌ന നിലവിൽ ടോപ്പ് റേറ്റിങ്ങിൽ നിൽക്കുന്ന രണ്ടുസീരിയലുകളുടെ ഭാഗമാണ്. ഇക്കഴിഞ്ഞ ദിവസം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയ താരത്തോട് കൂടുതൽ ആളുകളും രണ്ടാമതൊരു വിവാഹം ഉണ്ടാകുമോ എന്നാണ് തിരക്കിയത്. നൻഡ്രി വണക്കം! എന്നാണ് കൈ കൂപ്പിക്കൊണ്ട് മേഘ്ന പറഞ്ഞത്.
മാത്രവുമല്ല. നിങ്ങൾ എല്ലാവരും വിവാഹം കഴിച്ചതാണോ എന്ന മറുചോദ്യവും മേഘ്‌ന ചോദിച്ചു.അതേസമയം മേഘ്‌ന ഇന്ന് ഒരു കർഷക കൂടിയാണ്. ഏക്കറുകൾ കൃഷി നടത്തുന്ന മേഘ്ന പച്ചക്കറികൾക്ക് പുറമെ മത്സ്യക്കൃഷിയും നടത്തി വരുന്നു. എന്നും കൂട്ടായി നിന്ന അമ്മയാണ് മേഘ്നയെ ഇവിടെയും സപ്പോർട്ട് ചെയ്യുന്നത്.എന്റെ വിഷമഘട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് എന്റെ അമ്മ തന്നെയാണ്. അത് എല്ലാവർക്കും അങ്ങനെ തന്നെ ആകും. അമ്മ ശരിക്കും ഒരു ബാക് ബോൺ ആയിരുന്നു മേഘ്ന പറയുന്നു.എന്നെ സംബന്ധിച്ചിടത്തോളം ആരൊക്കെ കൂടെ ഉണ്ടെങ്കിലും നമ്മൾക്ക് സ്വയം ഒരു തോന്നൽ വരില്ലേ നമ്മളെകൊണ്ട് ഇതിനു കഴിയും എന്ന്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എനിക്ക് തീരെ ഉറക്കം പോലും ഉണ്ടായിരുന്നില്ല. കൺപോളകൾ പോലും അടയാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. ആ സമയത്ത് എന്നോട് മരുന്നെടുക്കാൻ പലരും പറഞ്ഞു. എന്നാൽ എന്റെ അമ്മ പറഞ്ഞു പിങ്കി മരുന്ന് എടുക്കില്ല, എന്തെങ്കിലും കാര്യത്തിൽ കൂടുതൽ എങ്കേജ്ഡ് ആകാൻ . പിന്നെ ഒരു മെഡിസിനും ഇല്ലാതെ തന്നെ ഞാൻ ഓക്കേ ആയി- സമയം എടുത്തു എന്ന് മാത്രം – പ്രതിസന്ധികൾ അതിജീവിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് മേഘ്ന നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു….കരിമീനും കാളാഞ്ചിയും കൃഷി നടത്തുന്നുണ്ട്. സാലഡ് കുക്കുമ്പർ കൃഷി നേരത്തെ ചെയ്തു തുടങ്ങിയിരുന്നു. ഇന്ന് മേഘ്ന സ്റ്റേബിൾ ആണ് ഫിസിക്കലി & മെന്റലി! പവർ ഫുൾ ലേഡിയെന്ന് ഫാൻസ് തന്നെ പറയുന്നു