ഇന്നത്തെ കാലത്ത് പലരും പല രീതിയിലാണ് വിവാഹ ആഘോഷങ്ങൾ സംഘടിപ്പിക്കാറ്… എന്നാൽ ഇപ്പോഴിതാ വേറിട്ട വിവാഹ ആഘോഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു മണവാളനും മണവാട്ടിയും…പുതുപ്പെണ്ണിനെ അവൾക്കിഷ്ട്ടപ്പെട്ട പാട്ട് പാടികൊടുത്തുകൊണ്ടാണ് മണവാളൻ വേദിയിലേക്ക് കൂട്ടിയത്… സോഷ്യൽ മീഡിയകളിൽ ഈ റീൽസ് പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ, ഇതിനകം ആയിരക്കണക്കിന് ഹൃദയങ്ങളെ കീഴടക്കി. ഒട്ടനവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്… സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേർന്ന് പാടിയ നരിവേട്ടയിലെ ഹിറ്റ് ഗാനമായ മിന്നൽവളയാണ് തന്റെ നവവധുവിനായി മണവാളൻ ആലപിച്ചത്…
ഈ വീഡിയോയ്ക്ക് താഴെ സിതാര കഷ്ണകുമാർ ഉൾപ്പെടെയുള്ളവർ കമന്റുകളുമായി എത്തിയിട്ടുണ്ട്… മണിക്കൂറുകൾ കൊണ്ട് 1മില്യൻ ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്…ഓൾക്ക് ഏറ്റോം പ്രിയപ്പെട്ട പാട്ടായിരുന്നു ഒരാഗ്രഹം പറഞ്ഞർാൽ പാടിക്കൊടുക്കണ്ടേ എന്റെ പൊണ്ടാട്ടിക്ക് വേണ്ടി… എന്ന അടിക്കുറിപ്പോടെയാണ് സദീർ ഈ വീഡിയോ പങ്കുവച്ചത്… കണ്ടുനിന്നവരൊക്കെ കൈയ്യടിച്ചും നൃത്തം ചെയ്യ്തും മണവാളനും മണവാട്ടിക്കും ഒപ്പം ക്കൂടി… beautifull, godbless you both എന്നായിരുന്നു സിതാര കൃഷ്ണകുമാറിന്റെ കമന്റ്… നിരവധി പ്രാണ് ഇരുവർക്കും വിവാഹ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്… ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘നരിവേട്ട’. അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. തിയേറ്ററിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’ എന്ന ഗാനം സോഷ്യൽ മീഡിയ റീലുകളിൽ തരംഗമാണ് സൃഷ്ടിച്ചത്.കൈതപ്രം ആയിരുന്നു സിനിമയിലെ ഈ ഗാനം രചിച്ചിരുന്നത്.‘മിന്നൽവള’ എന്ന ഗാനം കംമ്പോസ് ചെയ്തിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്.