ചെവിയുടെ ബാലന്‍സിംഗ് നഷ്ടമാകുന്ന രോഗാവസ്ഥ.. ഞെട്ടിച്ച് ലാലേട്ടന്റെ വെളിപ്പെടുത്തല്‍

ഇയർബാലൻസ് പ്രശ്‌നം അനുഭവിക്കുന്നവർ ചുരുക്കമല്ല. ഇടയ്‌ക്കെങ്കിലും ഇത്തരം രോഗാവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. സമാധാനമായി നടക്കാനും വണ്ടി ഓടിക്കാനുമൊന്നും കഴിയാത്ത തരത്തിൽ പലരെയും ഈ ആരോഗ്യപ്രശ്‌നം അലട്ടുന്നവരുമുണ്ട്. ഇത്തരം ആളുകളുടെ കൺകണ്ട ദൈവമാണ് ഡോ. രവി. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിനെ സമീപത്തായി ചികിത്സ നടത്തുന്ന ഡോക്ടർ ഇയർ ബാലൻസ് നഷ്ടമാകുന്ന അവസ്ഥയ്ക്ക് മരുന്നു നൽകാതെ വ്യായാമം കൊണ്ട് ചികിത്സിക്കുന്ന ആളാണ്. തനിക്ക് ഇത്തരം രോഗാവസ്ഥ വന്നപ്പോഴാണ് ഡോ. രവി വ്യായാമ മാർഗ്ഗങ്ങളെ കുറിച്ച് പഠിച്ചത്. അതു അദ്ദേഹത്തിന് തന്നെ തുണയായി മാറുകയും ചെയ്തു. ഭാര്യയുടെ ഇയർ ബാലൻസ് പോയപ്പോൾ അടക്കം ലഘുവായ വ്യായമ മുറ നിർദേശച്ചു ഭേദപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. നിരവധി പേരാണ് ഇന്ന് ഡോക്ടർ രവിയെ തേടി എത്താറുള്ള.് നിരവധി പ്രമുഖരെയും ഡോ. രവി ചികിത്സിച്ചു. സർവീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷമാണ് ഡോ. രവി തന്റെ ചികിത്സാ രംഗത്ത് ശ്രദ്ധേയ മുന്നേറ്റം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.ഇപ്പോഴിതാ, തന്റെ സുഹൃത്തിന്റെ ഇയർബാലൻസ് പ്രശ്‌നം നിസാരമായി മാറ്റിയ ഡോക്ടറിന് ആശംസകൾ നേരുകയാണ് മോഹൻലാൻ. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ രവിയെ നേരിട്ടുകണ്ട അനുഭവവും അദ്ദേഹത്തിന്റ മഹത്വവും മോഹൻലാൽ വിവരിക്കുന്നു. നിസ്വാർഥ പ്രതീകമായാണ് ഡോ. രവിയെന്നും ഇത്തരം മനുഷ്യരാണ് ഹീറോകളെന്നും കുറിക്കുന്നു. ഡോക്ടറിനൊപ്പം കൈകോർത്ത് നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ജീവിതയാത്രയിൽ അവിചാരിതമായി നമ്മൾ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ രവി. ചെവിയുടെ ബാലൻസിങ് നഷ്ടമാവുന്ന രോഗാവസ്ഥയിൽ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്. ഡോക്ടറെ നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാർ ക്ഷേത്രത്തിൽ പോയ കൂട്ടത്തിൽ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയർ ബാലൻസിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ രവിയുടെ മഹത്വം നേരിട്ടറിയാനായത്. തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോൾ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകർക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാർത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകൾ തിരിച്ചറിഞ്ഞപ്പോൾ തോന്നിയത്. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരൻ ദീർഘായുസ്സും മംഗളങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. മോഹൻ ലാൽ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു…

Scroll to Top