സ്വര്‍ണത്തില്‍ കുളിച്ച നവ്യാ നായര്‍.. സന്തോഷ് സമ്മാനിച്ചത് വേറെയും..ആവിവാഹകഥ !!

സിനിമാ നടിയാണെങ്കിലും പ്രേക്ഷകരുടെ മനസിൽ സ്വന്തം വീട്ടിലെ കുട്ടിയെന്ന ഇമേജാണ് നടി നവ്യ നായർക്ക്. നന്ദനം സിനിമയും അതിലെ ബാലമണിയുമൊക്കെയായി ഇപ്പോഴും അതേ രീതിയിലാണ് നവ്യ ജീവിക്കാറുള്ളത്. ആളുകളോട് വളരെ വിനയത്തോടെ പെരുമാറുന്നതിന്റെ പേരിൽ നടി മുൻപ് പലപ്പോഴും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവ്യ നായരുടെ ദാമ്പത്യ ജീവിതം സംബന്ധിക്കുന്ന കഥകളാണ് പ്രചരിക്കുന്നത്.കുറച്ച് കാലങ്ങളായി നവ്യയും ഭർത്താവ് സന്തോഷ് മേനോനും വേർപിരിഞ്ഞ് താമസിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്നെല്ലാം അത് വ്യക്തമാവുകയും ചെയ്യും.

എന്നാൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ സംസാരിക്കാനോ നവ്യ തയ്യാറായിട്ടുമില്ല. ഇതോടെയാണ് നടിയുടെ കുടുംബത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനിടെ നവ്യയുടെ വിവാഹവീഡിയോയും പുറത്ത് വന്നു. 2010 ലായിരുന്നു നവ്യ നായരും ബിസിനസുകാരനായ സന്തോഷ് മേനോനും തമ്മിൽ വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷം പൂർത്തിയായി. എന്നാൽ വിവാഹ ജീവിതത്തെ പറ്റിയോ ഭർത്താവിനെ കുറിച്ചോ യാതൊന്നും പറയാൻ നവ്യ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവിൽ വിഷു ആഘോഷത്തിനും നവ്യ സ്വന്തം കുടുംബത്തോടൊപ്പവും സന്തോഷ് അമ്മയോടൊപ്പവും ആഘോഷിക്കുന്ന ചിത്രങ്ങൾ വന്നതോടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂടി.

പലതരം കഥകൾ പ്രചരിക്കുന്നതിനിടയിലാണ് 2010 ലെ നടിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ചുവപ്പ് നിറമുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല ദേഹം മുഴുവൻ സ്വർണമൊക്കെ അണിഞ്ഞ് കല്യാണപ്പെണ്ണായി നവ്യയെത്തി. എന്നാൽ അന്നും സന്തോഷിന്റെ മുഖത്ത് സന്തോഷം കാണുന്നേയില്ലെന്നാണ് ഇപ്പോൾ നടിയുടെ ആരാധകർ ചൂണ്ടി കാണിക്കുന്നത്. ദേഹം മുഴുവൻ സ്വർണ്ണം കൊണ്ട് മൂടി നവ്യ സന്തോഷവതിയായി നിൽക്കുന്നു… അതിനെല്ലാം പുറമെ നവ്യയ്ക്ക് സമ്മാനമായി വിവാഹ ദിവസം സന്തോഷ് സമ്മാനിച്ചതും സ്വർണ്ണം തന്നെ… മാത്രമല്ല സാധാരണ താരവിവാഹങ്ങളിൽ കാണാത്തതിനെക്കാളും ആളും ബഹളവുമായിരുന്നു നവ്യയുടെ വിവാഹം. ഇതിനെ കുറിച്ചും കമന്റുകൾ വന്നു. ‘ഒരു പബ്ലിക്ക് സ്‌കൂൾ ഗ്രൗണ്ടിൽ ആയിരുന്നു നവ്യയുടെ വിവാഹപ്പന്തൽ ഒരുങ്ങിയത്. പോരാത്തതിന് ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും വിവാഹത്തിൽ പ്രവേശനമുണ്ടായിരുന്നു. 1 ലക്ഷം പേർക്കായിരുന്നു സദ്യ ഒരുക്കിയത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഗ്രാന്റ് ആയി തന്നെ ആഘോഷിച്ച ആളാണ് നവ്യയെന്നാണ്’ ഒരു ആരാധകൻ ചൂണ്ടി കാണിക്കുന്നത്. നവ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരു കാലത്തെ സൂപ്പർ നായികമാരായ മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ് തുടങ്ങിയവരും എത്തിയിരുന്നു.

Scroll to Top