രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു .

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ സംഭവമായിരുന്നു സുരേഷ് ഗോപിയുടെ വിജയം ഇത്തവണ തൃശൂർ സുരേഷ് ഗോപി സ്വന്തമാക്കും എന്ന് പറഞ്ഞു എന്ന് മാത്രമല്ല അദ്ദേഹം അത് പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു അത് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയെ അഭിനന്ദിച്ച് കൊണ്ടുള്ള നടൻ ബാലചന്ദ്രമേനോന്റെ ഒരു കുറിപ്പാണ് ഈ കുറിപ്പ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു സോഷ്യൽ മീഡിയയിലൂടെയാണ് ഈ കുറിപ്പ് ബാലചന്ദ്രമേനോൻ പങ്കുവെച്ചത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ് . …കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു .ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ .ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല . രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു . ബി ജെ .പിയെ പ്രതിനിധീകരിച്ചു കേരളസംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും ….

അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല .. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട് . Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ ‘Award ‘mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്ക്കാരം “സമാന്തരങ്ങൾ ” എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ “കളിയാട്ടം ” എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു .
അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ ….
എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ….പ്രാർത്ഥിക്കുന്നു .
കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ !സസ്നേഹം
ബാലചന്ദ്ര മേനോൻ

Scroll to Top