രശ്മി ആർ നായർക്ക് ജന്മദിനത്തിൽ മിനി കൂപ്പർ സമ്മാനമായി നൽകി ഭർത്താവ്, നന്ദി അറിയിച്ച് ഹോട്ട് താരം

മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു സോഷ്യൽ മീഡിയ താരമാണ് രശ്മി ആർ നായർ. സംസ്ഥാനത്ത് പല കോളിളക്കങ്ങൾ സൃഷ്ടിച്ച ചുബംന സമരത്തിലൂടെയാണ് രശ്മി വാർത്തകളിൽ ഇടം പിടിക്കുന്നത്. കൂടാതെ മോഡലും, ഫെമിനിസ്റ്റും, ആക്ടിവിസ്റ്റുമായ താരത്തിന് വളരെയധികം ഫോളോവെഴ്സുമുണ്ട്. വളരെ ബോൾഡും ഹോട്ടുമായ ഫോട്ടോഷൂട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു ഹോട്ട് ബിക്കിനി താരം എന്ന പരിവേഷവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ആക്ടിവിസ്റ്റ്, മോഡൽ എന്നിവയെ പൊലെ തന്നെ വാഹനങ്ങളേയും യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടെയാണ് രശ്മി. കഴിഞ്ഞ ദിവസമായിരുന്നു ജന്മദിനം. ബിഎംഡബ്ല്യൂവിന്റെ മിനി കൂപ്പറാണ് രേഷ്മിക്ക് ഭർത്താവ് ജന്മദിന സമ്മാനമായി നൽകിയത്. രശ്മി തന്നെയാണ് ഈ സന്തോഷ വിശേഷം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. രശ്മിയുടെ കമന്റ് ബോക്സ് പക്ഷേ പബ്ലിക് ഓഫാണ്.

ഏട്ടാ മിനി.. ആ മിനി.. അവളില്ലാതെ ഞാൻ വരുന്നില്ല.. ബേബിക്ക് ഞങ്ങളുടെ ക്രൂവിലക്ക് സ്വാഗതം. മനോഹരമായ ജന്മദിന പ്രഭാതത്തിന് പ്രിയ ഭർത്താവിന് നന്ദി..”, ഇതായിരുന്നു രശ്മി മിനി കൂപ്പറിന്റെ അടുത്ത് നിൽക്കുന്ന ഫോട്ടോസിന് ഒപ്പം കുറിച്ചിട്ടുള്ളത്

Scroll to Top