മിനിസ്ക്രീനിൽ മലയാളിക്ക് സുപരിചിതനായ നടനാണ് നിഥിൻ ജെയ്ക് ജോസഫ്. ‘നീലക്കുയിൽ’ പരമ്പരയിലെ ആദിയായാണ് നിഥിൻ മലയാളികൾക്ക് പരിചിതനായി മാറുന്നത്. നീലക്കുയിലിനു ശേഷം ജീവിതനൗക, കളിവീട് തുടങ്ങിയ പരമ്പരകളിലാണ് നിഥിൻ അഭിനയിച്ചിരുന്നത്. സൂര്യ ടിവി യിലെ ‘കളിവീട്’ പരമ്പരയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്. മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമായ റബേക്ക സന്തോഷാണ് കളിവീടിൽ പ്രധാന കഥാപാത്രമായ പൂജയെ അവതരിപ്പിക്കുന്നത്. നിഥിന്റെ കഥാപാത്രത്തിൻറെ പേര് അർജുൻ എന്നാണ്. ഇപ്പോഴിതാ താൻ അർജുനായി തന്നെ തിരിച്ചെത്തുന്നു എന്ന വിശേഷമാണ് സോഷ്യൽ മീഡിയകളിൽ നിതിൻ പങ്കുവയ്ക്കുന്നതക്… എന്നാൽ അഡ്വ അർജ്ജുൻ ആയിട്ടല്ല എത്തുന്നതെന്നും ഇത്തവണ ജഡ്ജ് അർജുൻ ആയിട്ടാണ് താൻ എത്തുന്നതെന്നും താരം പറയുന്നു… ആരായിട്ടായാലും നായികയായി ഞങ്ങൾക്ക് റബേക്കയെ മതി എന്നാണ് ആരാധകർ പറയുന്നത്…
മനോഹരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന കളിവീട് എന്ന പരമ്പരയിൽ, ശക്തമായ കഥാപാത്രങ്ങളാണ് നിഥിനും റബേക്കയും കൈകാര്യം ചെയ്തിരുന്നത്… പ്രേക്ഷകരുടെ കമന്റുകൾക്ക് മറുപടി നൽകിയും മറ്റും പ്രേക്ഷകരോടൊപ്പമുള്ള താരമാണ് നിഥിൻ. അഭിനയത്തോടുള്ള മോഹം കാരണം എൻജിനിയറിംഗ് ജോലി ഒഴിവാക്കിയാണ് നിഥിന് അഭിനയത്തിലേക്കെത്തുന്നത്. നെഗറ്റീവ് കമന്റുകളോടുപോലും വളരെ മിതത്വത്തോടെയാണ് നിഥിൻ പ്രതികരിക്കാറുള്ളത്.. നീണ്ടനാളുകൾക്ക് ശേഷമാണ് സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന ഒരു പരമ്പര ട്രെന്റിങ്ങാവുന്നത. സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും പൂജയും അർജുനും ചർച്ചയാവാറുണ്ട്. ഇവർക്ക് ഫാൻ പേജുകളും ഉണ്ട്.തമിഴ് പരമ്പര റോജയുടെ മലയാളം പതിപ്പാണ് കളിവീട്. തുടക്കകാലത്ത് സീരിയൽ നിർത്തി പോകാമെന്നു വരെ വിചാരിച്ചിട്ടുണ്ടെന്നാണ് നിതിൻ പറയുന്നത്. ആദ്യമൊക്കെ വളരെയധികം ബുദ്ധിമുട്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. മതി, എനിക്ക് പറ്റില്ല ഇനി ഇട്ടിട്ട് പോകാം എന്ന് വരെ കരുതിയ നിമിഷങ്ങളുണ്ട്. വീട്ടിൽ വിളിച്ച് ഭാര്യയോട് പറയും, എനിക്ക് പറ്റുന്നില്ല, ഇത് എനിക്ക് പറ്റിയ ഏരിയ അല്ല എന്നൊക്കെ. അത് തുടക്കകാർ നേരിടുന്ന പ്രശ്നങ്ങളാണ് എന്നും കരിയറിനെ കുറിച്ച് നിതിൻ പറഞ്ഞഢിരുന്നു… എന്തൊക്കെയായലും ജഡ്ജ് അർജുനായുള്ള കാത്തിരിപ്പിലാണ് പ്രേഷകർ…