സീരിയൽ നടി പ്രാർത്ഥന കൃഷ്ണയെ അറിയാത്തവർ വിരളമായിരിക്കും….ഇപ്പോഴിതാ പ്രാർത്ഥനയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്… അൻസിയയെ ആണ് പ്രാർത്ഥന വിവാഹം ചെയ്തിരിക്കുന്നത്… വിത്ത് മൈ പൊണ്ടാട്ടി എന്നു കുറിച്ച് ലെസ്ബിയൻ, മൈ ലൗ, മൈൻ, പൊണ്ടാട്ടി, ഡ്രീം കം ട്രൂ, ഡ്രീം വെഡ്ഡിംഗ് തുടങ്ങിയ ഹാഷ്‌ടാഗുകളോടു കൂടിയാണ് വിവാഹചിത്രം പങ്കുവച്ചത്. മോഡലും റണ്ണറപ്പുമൊക്കെയായ ആൻസിയെയാണ് പ്രാർത്ഥന വിവാഹം കഴിച്ചത്.
രണ്ടുപേരും പരസ്‌പരം താലി ചാർത്തി പൂമാലയിട്ടാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ആൻസിയയുടെ മകനാണ് ഇരുവർക്കും പൂമാലയും താലിയും കൊണ്ടു നൽകിയത്. ക്ഷേത്രമുറ്റത്തുവച്ചു നടന്ന വിവാഹത്തിൻ്റെ വീഡിയോയും വൈറലായിരുന്നു. സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറായ മുകേഷ് എം നായർക്കൊപ്പം നിന്ന് പ്രശസ്‌തയായ താരമാണ് പ്രാർത്ഥന. മീനാക്ഷി കല്യാണം എന്ന സീരിയലിലെ ദർശനയായും ചെമ്പനീർപ്പൂവിലും മഴവിൽ മനോരമയിലെ മണിമുത്ത് എന്ന സീരിയലിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. അച്ഛൻ മരിച്ച സമയത്താണ് പ്രാർത്ഥന മുകേഷിനെ പരിചയപ്പെടുന്നതും ആ വേർപാട് നൽകിയ വേദനയിൽ താങ്ങായി നിൽക്കുന്നതും. അതു ദൈവത്തിൻ്റെ സമ്മാനമായി കരുതി പിന്നീടിങ്ങോട്ട് അദ്ദേഹത്തിനൊപ്പം നിൽക്കുകയായിരുന്നു. ഈ അടുത്ത കാലത്ത് മുകേഷ് വിവാദങ്ങളിൽപെട്ടപ്പോഴെല്ലാം അദ്ദേഹത്തിനു വേണ്ടി മുൻപന്തിയിൽ നിന്ന് സോഷ്യൽ മീഡിയയിൽ പോരാടൻ പ്രാർത്ഥനയും ഉണ്ടായിരുന്നു.
ശരിക്കും അമ്മയായിരുന്നു പ്രാർത്ഥനയുടെ ലോകം. നടിയ്ക്ക് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. പക്ഷെ എങ്കിലും പ്രാർത്ഥനയുടെ എല്ലാ ആവശ്യങ്ങൾക്കും അച്ഛൻ ഒപ്പം നിന്നിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ ആയിരുന്നു അമ്മയുടെ വിവാഹം കഴിഞ്ഞത്. അതുകൊണ്ടുതന്നെ, ജീവിക്കേണ്ടതിൻറെ ഭാഗമായി പതിനേഴാം വയസ്സിൽ അമ്മക്ക് ജോലയും നോക്കേണ്ടി വന്നു. അങ്ങനെ ആണ് പ്രാർത്ഥനയെ വളർത്തിയത്. നല്ല കുടുംബത്തിൽ ജനിച്ചപ്പോഴും ഒന്നും ഇല്ലാതെ ജീവിക്കേണ്ടി വന്നിട്ടുണ്ട് നടിയ്ക്ക്. ജോലിയുടെ ഭാഗമായി അമ്മ വിദേശത്തേക്ക് പോയതോടെ അപ്പൂപ്പനും അമ്മൂമ്മയും ആയിരുന്നു പ്രാർത്ഥനയെ വളർത്തിയത്. ഒന്നും ഇല്ലാതെ വാടകവീട്ടിൽ ജീവിക്കേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു. അവിടെ നിന്നും പ്രാർത്ഥന സീരിയൽ ലോകത്തേക്ക് എത്തുകയായിരുന്നു.കൂടെവിടെ സീരിയലിൽ നീതു, നീമ എന്ന വില്ലത്തി സഹോദരിമാരായും അൻഷിതയുടെ കോളേജിലെ എതിരാളികളായും തിളങ്ങിയവരായിരുന്നു നയന ജോസണും പ്രാർത്ഥനാ കൃഷ്‌ണൻ നായരും. നീതുവായി നയന അഭിനയിച്ചപ്പോൾ നയനയുടെ അനുജത്തി നീമയായി എത്തിയത് പ്രാർത്ഥന ആയിരുന്നു. അതിനുശേഷം സോഷ്യൽ മീഡിയയിൽ അടക്കം സജീവമായിരുന്ന പ്രാർത്ഥന…രണ്ടുപേരും പരസ്‌പരം താലി ചാർത്തി പൂമാലയിട്ടാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ആൻസിയയുടെ മകനാണ് ഇരുവർക്കും പൂമാലയും താലിയും കൊണ്ടു നൽകിയത്. ക്ഷേത്രമുറ്റത്തുവച്ചു നടന്ന വിവാഹത്തിൻ്റെ വീഡിയോയും വൈറലായിരുന്നു.