ചുവപ്പിൽ സിൽവർ, ഗോൾഡൻ വരകളുകള്ള സാരിയിൽ‌ ആത്മവിശ്വാസത്തോടെ നിൽക്കുന്ന നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് നിമിഷ സജയൻ, കിടിലൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ നായികയായി മലയാളി സിനിമയിലെത്തിയ നിമിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്.

സാരിയിൽ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വെെറലായിരിക്കുന്നത്. ചുവപ്പിൽ സിൽവർ, ഗോൾഡൻ വരകളുകള്ള സാരിയിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഹാർട്ട് ഇമോജിയോടെയാണ് നിമിഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

സാരിക്ക് ഇണങ്ങുന്ന ട്രഡീഷനൽ രീതിയിലുള്ള ആഭരണങ്ങളാണ് താരം അണി‍ഞ്ഞിരിക്കുന്നത്. ആന്റിക് ജിമിക്കി കമ്മലും മാലയും വളകളും അണിഞ്ഞിരിക്കുന്നു. സന്ദ്ര രശ്മിയാണ് മേക്കപ്പിന് പിന്നിൽ. ചുവപ്പു ഹാർട്ട് ഇമോജിയാണ് പലരും കമന്റ് ചെയ്തത്. സാരിയിൽ സുന്ദരിയായിട്ടുണ്ടെന്നും കമന്റുകളുണ്ട്.

നേരത്തെ സുരേഷ് ​ഗോപിക്ക് തൃശൂരിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കാഞ്ഞതിനെ നിമിഷ ഒരു പൊതുവേദിയിൽ പരാമർശിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി ജയിച്ചു. ഇതോടെയാണ് പഴയ പരാമർശത്തിന്റെ പേരിൽ ട്രോളുകൾ വന്നത്. നടി സോഷ്യൽ മീഡിയ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴകത്തും നിമിഷ ഇന്ന് ശ്രദ്ധേയയാണ്. ചിത്ത, ജി​ഗർതണ്ട എന്നിവയാണ് നടിയുടെ ശ്രദ്ധേയ തമിഴ് സിനിമകൾ. നിമിഷയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Scroll to Top