മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ് സുരേഷ് ഗോപിയും (Suresh Gopi) അദ്ദേഹത്തിന്റെ കുടുംബവും. എപ്പോഴും നിറചിരിയോടെ മാതരം കാണാൻ സാധിക്കുന്ന മുഖമാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടേത് (radhika suresh gopi). രാധികയ്ക്ക് 54 വയസുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ. എന്നാൽ സത്യമാണ് സുരേഷ് ഗോപിയുടെ പ്രിയതമയ്ക്ക് ഇപ്പോൾ 54 വയസുണ്ട്. രാധികയുടെ പതിനെട്ടാം വയസിലാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് മുൻപ് പലതവണ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ രാധിക സുരേഷ് ഗോപിയുടെ പാട്ട് ശ്രദ്ധനേടുന്നു. ബാലരാമപുരത്തു നിന്നു പ്രത്യേകമായി നെയ്തെടുത്ത കൈത്തറി സാരികളിൽ അതിസുന്ദരിയായാണ് രാധിക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളിത്തമുള്ള പാട്ടുകൾക്കൊപ്പം ലാളിത്യമുള്ള രാധികയുടെ ലുക്കും ചർച്ചയാവുകയാണ്. ആദ്യം സ്വർണ നിറത്തിലുള്ള കസവ് സാരിക്കൊപ്പം മഞ്ഞ ബ്ലൗസ് ധരിച്ച് എത്തുന്ന രാധിക ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ ബോംബെ രവി സംഗീതം നൽകി കെ.എസ്.ചിത്ര ആലപിച്ച ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനമാണ് ആലപിക്കുന്നത്. പിന്നീട് സ്വർണ നിറത്തിലുള്ള കസവിസിൽ മെറൂൺ നിറത്തിലുള്ള ബോഡർ നൽകിയ കൈതറി സാരിയിലാണ് രാധിക വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘പുന്നാരം ചൊല്ലി ചൊല്ലി’ എന്ന സിനിമയിലെ ജെറി അമൽദേവ് സംഗീതം നൽകി കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്ന് ആലപിച്ച ‘അത്തപ്പൂവും നുള്ളി’ എന്ന ഗാനമാണ് രണ്ടാമത്തെ ലുക്കിൽ രാധിക ആലപിക്കുന്നത്. സെറീന ഡിസൈനർ ബുട്ടീക്ക് ആണ് രാധികയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.ഭാമ, അഹാന കൃഷ്ണ, തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. മാധവ് സുരേഷും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘മനോഹരമായി പാടി’, ‘കണ്ണ് തട്ടാതിരിക്കട്ടെ’, ‘ഓരോ ദിവസവും കഴിയുമ്പോൾ ചെറുപ്പമായിട്ടു വരുന്നു’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗൻ സംവിധാനം ചെയ്ത സിനിമയിലും രാധിക പാടിയിട്ടുണ്ട്.
താൻ വീട്ടിൽ ഇല്ലാത്തപ്പോൾ എല്ലാം ഭംഗി ആയി ചെയ്യുന്നതും മക്കളെ നോക്കുന്നതും രാധികയാണെന്ന് പല അഭിമുഖങ്ങളിലും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവച്ച, മക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാം ത്യജിച്ച ആളാണ് അമ്മയെന്നും മാധവ് പറയുകയുണ്ടായി. മക്കൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മുടങ്ങി പോയ തന്റെ സംഗീത പഠനം ഇന്ന് രാധിക തുടർന്നു പോരുന്നു.രാധിക ഡിഗ്രി കോഴ്‌സിന് ജോയിൻ ചെയ്യുന്ന സമയത്താണ് വിവാഹാലോചനയുമായി വീട്ടിലേക്ക് ചെല്ലുന്നത്. എന്നാൽ രാധികയുടെ അച്ഛന്റെ അമ്മയും നടിയുമായ ആറന്മുള പൊന്നമ്മ കൊച്ചുമകൾക്ക് അധികം പ്രായം ഇല്ല ഉടനെ വിവാഹം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞതാണ് സുരേഷ് ഗോപിയുടെ അച്ഛനെ മടക്കി അയച്ചത്…. ദൈവനിയോഗം പോലെ രാധിക തന്നെ തനിക്ക് ഭാര്യ ആയി വന്നെന്നും തന്റെ സങ്കൽപ്പത്തിലെ ഭാര്യ ആയിരുന്നു ഇതെന്നും സുരേഷ് ഗോപി മനസ് തുറന്നിട്ടുണ്ട്. മുൻപ് നടി പർവതിയുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഇടയിൽ ഭാവിയിലെ തന്റെ ഭാര്യ സങ്കല്പത്തെക്കുറിച്ച സുരേഷ് ഗോപി വാചാലനായിരുന്നു. എണ്ണ തേച്ചുകുളിക്കുന്ന, മേക്കപ്പ് ഇടാത്ത ലിപ്സ്റ്റിക്ക് യൂസ് ചെയ്യാത്ത. ലൂസ് ടോപ്പും ജീൻസും ഇടാത്ത വലിയ ഒരു മോഡേൺ ലൈഫും ആഗ്രഹിക്കാത്ത, അതിനോട് ഒരു ക്രെയ്സും ഉണ്ടാകാൻ പാടില്ലാത്ത ഒരു പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹവും. നേരെ മറിച്ച് സാരി ഒക്കെ ഉടുത്ത്, എന്നും എണ്ണ തേച്ചു കുളിച്ച് തുളസിക്കതിർ ഒക്കെ ചൂടി സീതയെ പോലെ പതിവ്രത ആയ ഒരു പെൺകുട്ടി ആയിരിക്കണം എന്റെ ഭാര്യ എന്നാണ് വിവാഹ സങ്കൽപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി.