സമൂഹമാധ്യമങ്ങളിലൂടെ രഞ്ജിനി ഹരിദാസിനെ വിമർശിച് ഒരു കൂട്ടം ആളുകൾ. 21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പി ആരംഭിച്ചു ആയിരുന്നു രഞ്ജിനി സമൂഹ മാധ്യമങ്ങളിലൂടെ എഴുതിയത്. 21 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള വാട്ടർ ഫാസ്റ്റിംഗ് തെറാപ്പ് ചെയ്യാനുള്ള താരത്തിന്റെ തീരുമാനത്തെ വിമർശിച്ചു കൊണ്ടായിരുന്നു നിരവധി പേർ എത്തിയത്.
ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി ചെയ്യുന്ന ഈ മാർഗം കൊണ്ട് ജീവന് തന്നെ ആപത്തായിരിക്കും എന്നായിരുന്നു പലരും താരത്തോട് അഭിപ്രായപ്പെട്ടത്. രഞ്ജിനിയുടെ തീരുമാനത്തെ അഭിനന്ദിച്ചും വിമർശിച്ചും എത്തിയതും നിരവധി പേരാണ്.21 ദിവസം വെള്ളം മാത്രമേ കുടിക്കുമെന്ന് പറഞ്ഞാൽ അത് അപകടകരമല്ല എന്നായിരുന്നു പലതും താരത്തോട് ചോദിച്ചത്.
എന്നാൽ ഇതൊരു വെല്ലുവിളിയായി താൻ കണക്കാക്കുകയാണെന്നും പൂർത്തീകരിക്കാൻ തീരുമാനിച്ചതിനുശേഷം ഇതിൻറെ ഗുണഫലങ്ങൾ എന്താണെന്ന് എനിക്ക് തിരിച്ചറിയണമെന്നും അതിലൂടെ കൂടുതൽ കരുത്ത് ലഭിക്കുമെന്ന് കരുതുകയാണെന്ന് ശരീരം ഇതിനോട് പൊരുത്തപ്പെട്ട് കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിന് ആകും എന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും രഞ്ജിനി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. വിദഗ്ധരുടെ കർശനമായ നിരീക്ഷണത്തിന് കീഴിലാണ് താനിത് ചെയ്യുന്നതെന്നും ആരും ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന് രഞ്ജിനി ആരാധകരെ അറിയിച്ചു.