രേണുവും മനുവും വിവാഹിതരായോ ?..വിവാഹ ചിത്രം മാത്രം പങ്കുവച്ച് രേണു

സോഷ്യൽ മീഡിയയ്ക്ക് സുപരിചിയാണ് രേണു സുധി. അന്തരിച്ച മിമിക്ര കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രേണു ഇന്ന്. സുധിയുട മരണത്തിന് പിന്നാലെ രേണുവിനേയും കുടുംബത്തേയും ചേർത്തു പിടിക്കുകയായിരുന്നു മലയാളികൾ. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത സൈബർ ആക്രമണവും രേണുവിന് നേരിടേണ്ടി വന്നു എന്നത് സങ്കടകരമായ വസ്തുതയാണ്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റീൽ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ രേണുവിനെ വിമർശിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ പോസ്റ്റും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഇവർ വിവാഹിതരായോ എന്ന തമ്പ് നെയിലോടെയാണ് രേണു കുറിപ്പും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. ഡോക്ടർ മനുഗോപിനാഥനോടൊപ്പമുള്ളതാണ് രേണു പങ്കുവച്ച വീഡിയോ. ഇരുവരും വിവാഹ വേഷത്തിലാണുള്ളത്. വീഡിയോ കണ്ടതോടെ ആരാധകർ അമ്പരന്നിരിക്കുകയാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ തങ്ങളുടെ അഭിമുഖം കാണണമെന്നുമാണ് കുറിപ്പിൽ പറയുന്നത്.

ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസുകളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ.ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്.ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇരുവരും വിവാഹം കഴിച്ചുവോ എന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം ഇതൊരു ഫോട്ടോഷൂട്ട് ആയിരിക്കാമെന്നും വരാനിരിക്കുന്ന ഷോർട്ട് ഫിലിമിൽ നിന്നുള്ളതായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നിട്ടുള്ളൂ. അതേസമയം സത്യാവസ്ഥ എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്നാണ് ആരാധകരോടായി രേണു പറയുന്നത്. സംഭവം എന്തെന്ന് അറിയാനായി ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

Scroll to Top